Tuesday, May 17, 2011

സംഗീതമില്ലാത്ത റിയാലിറ്റി ഷോ

തന്നെ ഒതുക്കാന്‍ ശ്രമിച്ച പാര്‍ട്ടിയോട് വി എസ് തിരിച്ചടിച്ചത്, സ്വയം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ്‌ പ്രകടന പത്രിക ആയി മാറിയിട്ടായിരുന്നു. ഇതിനെ പ്രതിരോധിക്കാനുള്ള ധൈഷണിക ശക്തി ഔദ്യോഗിക പക്ഷത്തിന് ഇല്ലായിരുന്നു. വി എസ് എന്ന ആള്‍ രൂപവും ഔദ്യോഗിക പക്ഷത്തെ പ്രത്യയ ശാസ്ത്ര അപചയവും അണികളെ വല്ലാത്ത ആശയക്കുഴപ്പത്തില്‍ എത്തിച്ചു. എല്ലാം തന്നിലേക്ക് ചുരുക്കി ചുരുക്കി അദ്ദേഹം ഒരു കമ്യുണിസ്റ്റ്‌ സായി ബാബ ആയി മാറി. പിള്ളയും റൌഫുമൊക്കെയായി ഒരുപിടി ദിവ്യാദ്‌ഭുതങ്ങള്‍ അവസാന നിമിഷം അവതരിപ്പിക്കപ്പെട്ടു.... ഒരു ജനതയെ അരാഷ്ട്രീയ വല്‍ക്കരിച്ച് അധികാരത്തിലെത്താന്‍ വി എസ് നടത്തിയ ശ്രമം വിജയിക്കുമായിരുന്നു - അതെ നാണയത്തില്‍ തിരിച്ചടിച്ച മുസ്ലീം ലീഗ് നടത്തിയ അട്ടിമറി ഇല്ലായിരുന്നുവെങ്കില്‍. സംഗീതമില്ലാത്ത "സംഗതികള്‍" ആഘോഷിക്കപ്പെടുന്ന ഒരു റിയാലിറ്റി ഷോ പോലെ അരാഷ്ടീയതയുടെ ആഘോഷമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ്‌....