Showing posts with label Politics. Show all posts
Showing posts with label Politics. Show all posts

Saturday, June 6, 2009

ക്ഷമിക്കണം മന്‍മോഹന്‍ജി എന്തെങ്കിലും നല്ലത് സംഭവിക്കുന്നുവെങ്കില്‍ അത് ഭാഗ്യമോ ആകസ്മികമോ മാത്രം

എന്നെ വായിക്കാറുള്ളവര്‍ ക്ഷമിക്കുക. ഇതൊരു രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ബ്‌ളോഗായതുകാരണം എല്ലാവരും രാഷ്ട്രീയം പറയുന്ന കാലത്ത് മിണ്ടാതിരിക്കാം എന്നു കരുതി കുറചുനാള്‍ എഴുതാതിരുന്നതാണ്. തിരഞ്ഞെടുപ്പു കഴിഞ്ഞു കോണ്‍ഗ്രസ്സ് നേതൃത്വമോ, ഇടതുപക്ഷ നേതൃത്വമോ എന്തിന് പി ഡി പി യുടേയോ ജനതാ ദളിന്റെയോ നേതൃത്വങ്ങളോ പോലും സന്തുഷ്ടരല്ല.

ഇത്തവണ പറയാന്‍ ഉദ്ദേശിക്കുന്നത് പക്ഷേ ഇതൊന്നുമല്ല. ഇന്ത്യന്‍ പാര്‍ളിമെന്റിലെ മൊത്തം അങ്ഗ സംഖ്യയുടെ പത്തു ശതമാനത്തിലേറെ പേര്‍ മുതിര്‍ന്നതും, സഹയും, അസ്വതന്ത്രരും, സ്വതന്ത്രരുമൊക്കെയായ മന്ത്രിമാരാവാന്‍ പോവുന്നു. ഇന്ത്യന്‍ ജനതയുടെ മേല്‍ ഇവരുടെയൊക്കെ സെക്യൂരിറ്റിയുടേതുമുതല്‍ നൂറുകണക്കിന് ഭാരിച്ചപോറ്റുചിലവിന് വഴിവച്ചത് തെന്നിന്ത്യയിലെ ഒരു മുതിര്‍ന്ന നേതാവിന്റെ വീട്ടിലെ അടുക്കളയില്‍ അച്ചികള്‍ തമ്മില്‍ നടന്ന പോരും. മൂന്ന് ഭാര്യമാരില്‍ പിറന്ന മക്കള്‍ക്ക് മന്ത്രിസ്ഥാനം വീതം വെക്കാനാകാതെ നേതാവ് കുഴഞ്ഞപ്പോള്‍ നശിച്ചത് ജനം മനസറിഞ്ഞ് അധികാരത്തിലേറ്റിയ രണ്ടാം മന്‍മോഹന്‍ സര്‍കാരിന്റെ ൈശ്വര്യമായ തുടക്കം. നൂറുകോടി വരുന്ന ജനതയുടെ സ്വയം ഭരണാവകാശത്തിനു മേല്‍ ഒരു നേതാവിന്റെ അച്ചിമാര്‍ അഹങ്കാരത്തോടെ മുറുക്കിത്തുപ്പി എന്നിട്ടു മുഖം കോട്ടി അവരുടെ വഴക്കുകളിലേക്ക് തിരിച്ചു പോയി. കാത്തിരിക്കട്ടെ ഒരു രാഷ്ട്രത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയും പരിവാരങ്ങളും. എന്തൊരു നാണക്കേട്.

ഭാഷയുടെ പേരില്‍ വിഭജിക്കപ്പെട്ട ഒരു ജനതയെ കൈയ്യടക്കി വച്ചിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വം അറുപതുകളിലുടെ അവസാനത്തോടെ അപക്വവും, അധികാര മോഹം ഭരിക്കുന്നതുമായ മനസ്സുകളുടെ ഉടമസ്ഥരിലേക്ക് എത്തിപ്പെട്ടതിന്റെ ദീര്‍ഘകാല ഫലങ്ങളാണിവയെല്ലാം. അധികാര ലഭ്യതക്കുള്ള കുറുക്കുവഴികള്‍ അധികാരം നിലനിര്‍ത്താനുള്ള കുറുക്കുവഴികളിലേക്ക് നീങ്ങി. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന കൊളോണിയല്‍ തന്ത്രം വീണ്ടും ഇന്ത്യയില്‍ നടപ്പാക്കപ്പെട്ടു.തൊണ്ണൂറുകളില്‍ താരതമ്യേന അഭ്യാസമറിയാത്ത രജീവ് ഗാന്ധിക്കെതിരെ വി പി സിങ്ങ് അടക്കമുള്ളവര്‍ ജാതി കാര്‍ഡ് പുറത്തെടുത്തു. മറ്റു പിന്നോക്ക വിഭാഗവും, ദളിതരും, സവര്‍ണ്ണരും തമ്മില്‍ നിലനിന്നിരുന്ന ജാതിവൈരത്തെ ആളിക്കത്തിക്കാന്‍ പുത്തന്‍ ജാതി രാഷ്ട്രീയ നേതാക്കള്‍ ഉദയം ചെയ്തു. ഈ യുദ്ധത്തില്‍ ഒരു പതിറ്റാന്റിനു ശേഷം മായാവതി കൈപിടിച്ചുയര്‍ത്തും വരെ ബ്രാഹ്മണര്‍ പുറത്തിരുന്നു നിസ്സഹായരായി കളികണ്ടു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ യാദവോദയങ്ങള്‍ക്ക് ഈ കാലഘട്ടം സാക്ഷിയായി. ഛിദ്ര ഗ്രഹങ്ങള്‍ രഷ്ട്രീയ ഗ്രഹനില നിശ്ചയിച്ച ഈ കടുംകാലത്തിലാണ് ഇതിനെയെല്ലാം തോല്‍പ്പിക്കാനും മതവൈരമെന്ന പഴയ ആയുധം മൂര്‍ച്ചകൂട്ടി കളത്തിലിറങ്ങാനും അദ്വാനി രഥമുരുട്ടുകയും ഒരു ചരിത്ര സ്മാരകം നിര്‍ല്ലജ്ജം തകര്‍ത്ത് (താലിബാനും മുമ്പ്) ഹൈന്ദവ വോട്ടുകളെ സംഘടിപ്പിക്കുകയും ചയ്തത്.

ജാതി ഭൂതവും മത ഭൂതവും ഒന്നിച്ച് താന്ധവം നടത്തിയ ഈ കാലത്തിനും മുമ്പ് തെന്നിന്ത്യയില്‍ കലൈഞ്ഞര്‍ പ്രാദേശികത ഒരായുധമാകിത്തുടങ്ങിയിരുന്നു. കഴിഞ്ഞ അന്‍ചുകൊല്ലത്തിനിടയില്‍ റെയില്‍ വികസന കാര്യങ്ങളില്‍ ലാലുവും വേലുവും നടത്തിയ പ്രദേശിക വികസനം മുന്‍നിര്‍ത്തിയുള്ള നയങ്ങള്‍ മാത്രം മതി ഇന്ത്യന്‍ രാഷ്ഠി്രയത്തില്‍ പ്രാദേശികത അടിസ്ഥാനമാക്കിയുള്ള തന്ത്രങ്ങളുടെ വരവിന് തെളിവായി. താക്കറെയുടെ മറാത്ത രാഷ്ട്രീയവും, കലൈഞ്ഞറുടെ തമിഴ് ദേശീയതയും അവസാനമായി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിന് മുമ്പ് നിതീഷ് കുമാര്‍ പുറത്തെടുത്ത ബീഹാര്‍ രാഷ്ട്രീയവും മറ്റും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നിര്‍ണായകത നിശ്ചയിക്കുന്ന മേഖലയിലേക്ക് മറ്റേതിനേക്കാളും അപകടകാരിയായ പ്രദേശികതയെന്ന ദുര്‍ഭൂതത്തിന്റെ വരവറിയിച്ചു. ഇതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി യു പി യില്‍ നടത്തിയ ചില ശ്രമങ്ങളൊഴിച്ചാല്‍ മൊറ്റൊരു നേരിട്ടുള്ള പരിശ്രമവും ആരുടെയും ഭാഗത്തുനിന്നുണ്ടായിട്ടില്ലെങ്കിലും എങ്ങിനെയോ മറ്റുപല കാരണങ്ങള്‍ കൊണ്ട് പ്രാദേശിയതക്ക് ഇത്തവണ കാര്യമായി വേരുറപ്പിക്കാന്‍ കഴിഞ്ഞില്ല. എന്നിട്ടും രണ്ട് അച്ചിമാര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ കൊഞ്ഞനം കുത്തി.

പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല . ഭാഗ്യം, ഇടതുപക്ഷത്തിന്റെ ജനങ്ങളെ അവഹേളിക്കുകയും, അപമാനിക്കുകയും ചെയ്യുന്ന ധാര്‍ഷ്ട്യപ്രകടനം, മായാവതിയുടെ അഴിമതിയില്‍ കുതിര്‍ന്ന ഭരണം, അധികാരത്തിന്റെ സുഖലോലുപതയില്‍ ഇനി ജനങ്ങളെ കാണേണ്ടിവരുമെന്ന് മറന്ന ഒരുകൂട്ടം നേതാക്കള്‍ �� ഇവരെല്ലാം ചേര്‍ന്ന് കഷ്ടിച്ച് രക്ഷപ്പെടുത്തിയ കോണ്‍ഗ്രസ്സ് സാധ്യമായിരുന്നിട്ടും ജനാധിപത്യത്തെ പുറം കാലുകൊണ്ട് തൊഴിച്ച ഈ പത്‌നിമാരുടെ ഭര്‍ത്താവിനെ നിലക്കു നിര്‍ത്താതിരുന്നതെന്തുകൊണ്ട്? ഉത്തരം ലളിതമാണ് സ്വസ്ഥമായി ഭരിക്കാനുള്ള തിടുക്കത്തിനിടയില്‍ ചരിത്രത്തില്‍ നിന്നു മാത്രമല്ല വര്‍ത്തമാനത്തില്‍ നിന്നുകൂടി പാഠങ്ങള്‍ പഠിക്കാന്‍ മറന്നു പോവുന്നതുകൊണ്ട്. നമുക്കെന്ത് പ്രതീക്ഷിക്കാന്‍ കഴിയും? ഇനിയൊരന്‍ചുകൊല്ലം മറ്റൊരു വോട്ട്കുത്ത് പെരുന്നളുണ്ടാവില്ല എന്നതല്ലാതെ? ക്ഷമിക്കണം മന്‍മോഹന്‍ജി എന്തെങ്കിലും നല്ലത് സംഭവിക്കുന്നുവെങ്കില്‍ അത് ഭാഗ്യമോ ആകസ്മികമോ മാത്രം. നിങ്ങള്‍ക്കൊന്നും ചെയ്യാനാവില്ല. അവസരം വന്ന് വാതില്‍ക്കല്‍ നിന്നാല്‍ പോലും.

Tuesday, February 17, 2009

യു ഡി എഫും എല്‍ ഡി എഫും അറിഞ്ഞിരിക്കുക - ഒഞ്ചിയത്ത് ജനിച്ചത് ആങ്കുട്ടിയാണ്.

ഫെമിനിസ്റ്റുകള്‍ ക്ഷമിക്കുക മാര്‍ക്‌സിയന്‍ പുരുഷാധിപത്യത്തിന്റെ ഭാഗമായി കൊടുത്ത തലക്കെട്ടല്ല പറഞ്ഞു പഴക്കം വന്ന ഒരു വാമൊഴിവഴക്കം അത്രമാത്രം. ഒരു കമ്യൂണിസ്റ്റ്കാരന്‍ അവസരവാദത്തിന് അടിമപ്പെടാന്‍ പാടില്ല. ചെ പറഞ്ഞതു പോലെ പ്രലോഭനങ്ങള്‍ അവന്റെ പിന്നാലെയുണ്ടാവും എങ്കിലും. നഗരസഭാ ഇലക്ഷനില്‍ ഷൊര്‍ണൂരിലെ മുരളി സഖാവിനെ ചാക്കിട്ട് കലക്ക വെള്ളത്തില്‍ മീന്‍ പിടിച്ച യു ഡി എഫിന് വടകരയില്‍ അടിതെറ്റി. ഏതു രാഷ്ട്രീയപ്പാര്‍ട്ടിയും ഉണ്ടാവുന്നത് അധികാരത്തിനായുള്ള അതിമോഹം കൊണ്ടാണെന്ന് തങ്ങളെ വച്ച് ഒഞ്ചിയത്തെ സഖാക്കളെ അളന്നു യു ഡി എഫ്. ഏത് വിമതര്‍ തുള്ളിയാലും ഷൊര്‍ണൂരിലെ മുരളിയോളം അല്ലെങ്കില്‍ ഗോരിയമ്മയോളം അല്ലെങ്കില്‍ എം വി ആറിനോളം എന്നായിരുന്നു എല്‍ ഡി എഫ് കരുതിയത്. വലിയ ഒരു ജനമുന്നേറ്റത്തെ, നാളെയുടെ ജനമുന്നേറ്റത്തെ ഒരു വടകര സീറ്റ് വിലകൊടുത്ത് വാങ്ങി കൊല്ലുകയായിരുന്നു യു ഡി എഫിന്റെ ലക്ഷ്യം. ഇതൊരു താത്ക്കാലിക രാഷ്ട്രീയ തീരുമാനമായിരുന്നില്ല. കുറെക്കാലമായി കേരളത്തിലെ മുന്നണി സംവിധാനങ്ങള്‍ വളര്‍ത്തുന്ന അരാഷ്ട്രീയതക്ക് മറ്റൊരു ഉദാഹരണം കൂടിയാണ് വടകരയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ യു ഡി എഫ് സ്വീകരിച്ച നയം. ഏത് രാഷ്ട്രീയ പാര്‍ടിയുടേയും ലക്ഷ്യം അധികാരമാണെന്നും മുന്നണി സം വിധാനത്തിന് പുറത്ത് ഒരുകക്ഷിക്കും നിലനില്‍പ്പില്ലെന്നും കുറെക്കാലമായി ഇവര്‍ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു. ഇതൊരുതരം ഭീഷണി കൂടിയാണ് ഞങ്ങളല്ലാതെ നിങ്ങള്‍ക്കു വേറെ മാര്‍ഗ്ഗമില്ലെന്ന ധാര്‍ഷ്ട്യം. ഈ ധാര്‍ഷ്ട്യത്തിന്റെ വിടര്‍ന്ന ഫണത്തിന്റെ മേലെയാണ് ഒഞ്ചിയത്തെ സഖാക്കള്‍ ആഞ്ഞടിച്ചത് . ഇടതും വലതും മറിഞ്ഞ് ജനവഞ്ചന നടത്തിയ മുന്നണി നേതാക്കള്‍ ഒന്നുമനസിലാക്കണം ഒഞ്ചിയത്ത് കുട്ടി പിറന്ന ഉടനെ കല്യാണമാലോചിക്കണ്ട, അത് ഒന്നന്തരമൊരു ആങ്കുട്ടിയാണ്, അല്ലെങ്കില്‍ നാദാപുരത്തെ തെമ്മാടികളെ ഉറുമികൊണ്ട് നേരിട്ട ആര്‍ച്ചയുടെ വംശത്തില്‍ ഒരു പെണ്ണ്. ലാല്‍ സലാം സഖാക്കളെ, ഇനി ഈ ജനതക്ക് സ്വപ്നം കാണുകയെങ്കിലും ചെയ്യാം.

Sunday, February 15, 2009

വി എസ് ആരുടെപക്ഷത്ത്? മനസിലാക്കാന്‍ കേരളം ഇനിയും വളരേണ്ടിയിരിക്കുന്നു

വലിയ തമാശയായിരുന്നു എ കെ ജി ഭവനു മുന്നില്‍ രണ്ടു ദിവസമായിട്ട്. യു പി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനു ശേഷം അധികമാരും തിരിഞ്ഞു നോക്കാതിരുന്ന ഇന്ത്യന്‍ വിപ്‌ളവത്തിന്റെ പണിശാലയിലേക്ക് ഒരിക്കല്‍ കൂടി രാജ്യം ഉറ്റുനോക്കി, പക്ഷേ ഈയടുത്ത് എന്നുമെന്നതുപോലെ നിരാശാജനകമായ വര്‍ത്തക്കായി മാത്രമായിപ്പോയി ഈ കാത്തിരിപ്പും എന്നായിരുന്നു മാധ്യമ വിലയിരുത്തലുകള്‍. സത്യത്തില്‍ ലാവ്‌ലിന്‍ ചര്‍ച്ചയും അനുബന്ധ കാര്യങ്ങളും ഒരു ഒറ്റപ്പെട്ട സം ഭവമല്ല. ഈ അടുത്തകാലത്ത് ഇന്ത്യന്‍ ഇടതുപക്ഷം അനുഭവിക്കുന്ന ധൈഷണികമായ ദിശാബോധമില്ലായ്മയും, ധൈര്യമില്ലായ്മയും, നയപരമായ തീരുമാനങ്ങള്‍ക്ക് കമ്യൂണിസ്റ്റ് - മാര്‍ക്‌സിയന്‍ താത്വീക പിന്തുണ നല്‍കാനുള്ള കഴിവുകേടും ഒരിക്കല്‍ കൂടി മറനീക്കി പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. മാത്രവുമല്ല കേരളജനതയും വൈകുന്നേരങ്ങളിലെ ചാനല്‍ ചര്‍ച്ചാ വിചക്ഷണരുമൊക്കെ വല്ലാതെ തെറ്റിദ്ധരിച്ച ഒരു നേതാവാണ് വി എസ് അച്ചുതാനന്തന്‍ എന്നും ഈ അവസാന രാഷ്ട്രീയ നാടക രംഗങ്ങള്‍ തെളിയിച്ചിരിക്കുന്നു.

വലിയ ആകാംക്ഷയും വികാര വിക്ഷോഭവും താരാരാധനയുമൊഴിവാക്കി ഇടത് ലാവ് ലിന്‍ നാടകത്തിലെ ഇതുവരെ കഴിഞ്ഞതില്‍ അവസാന രംഗങ്ങള്‍ ഒന്നുകൂടി സീന്‍ ബൈ സീന്‍ ആയി പരിശോധിച്ചാല്‍ എല്ലാം സുവ്യക്തമാണ്. വി എസ് ഒരു അടിമുടി കമ്യൂണിസ്റ്റ് കാരനാണ്. കഴിഞ്ഞ കുറെ കാലങ്ങളായി കേരളത്തിലെ സി പി എം രാഷ്ട്രീയത്തില്‍ പല മലക്കം മറിച്ചിലുകളും നടത്തിയ നേതാവാണ് വി എസ്. പക്ഷേ കഴിഞ്ഞ പത്തു വര്‍ഷത്തോളം വി എസ് ജനപക്ഷത്തു നിന്ന് നടത്തിയ സമരങ്ങള്‍ വി എസ്സിന് നല്‍കിയ പുത്തന്‍ മുഖം മാത്രമേ ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നുള്ളൂ (അതു മാത്രമേ ചര്‍ച്ച ചെയ്യപ്പെടേണ്ടതുള്ളൂ). കഴിഞ്ഞ പതുവര്‍ഷങ്ങളില്‍ വി എസ്സിനെ തിരിച്ചറിവുള്ള നേതാവാക്കിയ പ്രതിഭാസം എന്തുതന്നെയയാലും അതുവഴി കേരളത്തിന് ലഭിച്ചത് ജനപക്ഷത്ത് ഒരു നേതാവായിരുന്നു. സത്യത്തില്‍ ഇത്തരമൊരു നേതാവിനു വേണ്ടി കാത്തിരുന്ന ജനത ഒരു വല്ലാത്ത അവേശത്തോടെ പുതിയ വി എസ്സിനെ സ്വീകരിച്ചു. നീതിപൂര്‍വ്വതയുടെയും, മനുഷ്യസേ്‌നഹത്തിന്റെയും, അഴിമതിരാഹിത്യത്തിന്റെയും രാഷ്ട്രീയ സാധ്യതകള്‍ തിരിച്ചറിയുകയായിരുന്നു വി എസ്. മുന്‍ കാലത്ത് ചെയ്തുപോയ രാഷ്ട്രീയവും വ്യക്തിപരവുമായ തെറ്റുകള്‍ പോലും തിരുത്തി, വി എസ് പുതിയ നേതാവായി മാറി. പക്ഷെ താനടങ്ങുന്ന പാര്‍ട്ടിയെയും ഈ വഴിയിലേക്കു തിരിക്കാതെ പൂര്‍ണമായ മാറ്റം സാദ്ധ്യമല്ലെന്നും വി എസ് തിരിച്ചറിഞ്ഞു - പ്രധാനകാരണം മറ്റൊരു ഇടതുപക്ഷ ബദല്‍ രുപീകരിക്കാനുള്ള രാഷ്ട്രീയ യൗവ്വനമില്ലെന്നതുതന്നെ. താനടങ്ങുന്ന നേതൃത്വം നടന്നു തുടങ്ങിയ തെറ്റായ വഴിയില്‍ നിന്നും പാര്‍ട്ടിയെ പാര്‍ട്ടിയെ ജനപക്ഷത്തേക്ക് തിരിച്ചു കൊണ്ടുവരലാണ് വി എസ്സിന്റെ ഏറ്റവും വലിയ ലക്ഷ്യം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ പിണറായിയെ പുറത്താക്കലല്ല ലക്ഷ്യം അതൊരു മാര്‍ഗ്ഗം മാത്രം. സ്വയം തിരുത്താന്‍ തയ്യാറായാല്‍ പിണറായിക്കും തുടരാം. ഒരുപക്ഷെ അടഞ്ഞ വാതിലുകള്‍ക്കപ്പുറത്ത് വളരെ തല മുതിര്‍ന്ന നേതാവ് താരതമ്യേന ചെറുപ്പമായ ദേശീയ നേതൃത്വത്തിനോട് പറഞ്ഞ കാര്യങ്ങള്‍ ഇതായിരിക്കണം. പുസ്തകപ്പുഴുക്കളായ ജെ എന്‍ യുവിന്റെ സന്തതികള്‍ക്ക് തലനരച്ച അനുഭവപാരമ്പര്യം വഴികാണിക്കുന്നു. ഇത് വെറുതേ ഊഹിക്കുന്നതല്ല തെളിവുകളുണ്ട്.

പി ബി യോഗത്തിനൂ ശേഷം രണ്ടുകാര്യങ്ങളാണ് കാരാട്ട് പറഞ്ഞത്. അന്ന് പിണറായി ലവ് ലിന്റെ കാര്യത്തില്‍ നടപ്പിലാക്കിയത് പാര്‍ട്ടി തീരുമാനമായിരുന്നു. അതായത് വി എസ് അടങ്ങുന്ന സംസ്ഥാന നേതൃത്വം അറിഞ്ഞുകൊണ്ടുള്ള അഴിമതി. മാത്രവുമല്ല പിണറായി വ്യക്തിപരമായി ഒരു രൂപയുടെ എങ്കിലും ലാഭം ഈ കാര്യത്തില്‍ നിന്നുമുണ്ടാക്കി എന്നു തെളിയിക്കാന്‍ അദ്ദേഹം വെല്ലുവിളിച്ചു. സെന്‍സേഷന്‍ നോക്കിനടക്കുന്ന മാധ്യമപ്പട ഇതിനെ വി എസ്സിനോടുള്ള വെല്ലുവിളിയായി ചിത്രീകരിച്ചു. ചിത്രം വ്യക്തം - ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു - പണം പാര്‍ട്ടിക്കുതന്നെയായിരുന്നു. പാര്‍ട്ടിവളര്‍ത്താന്‍, ചാനല്‍ തുടങ്ങാന്‍ തുടങ്ങി പലതിനും പണം വന്ന വഴിയില്‍ ഇടനിലക്കാരായിരുന്നു പിണറായിയും അദ്ദേഹത്തിന്റെ കോര്‍പ്പറേറ്റ് സൗഹൃദവലയവും. ചെയ്തുപോയ തെറ്റുകള്‍ക്ക് കൂട്ടുനിന്ന തന്റെ കോര്‍പ്പറേറ്റ് സൗഹൃദവലയത്തിനെ അത്രപെട്ടെന്ന് മാറ്റിനിര്‍ത്താന്‍ അദ്ദേഹത്തിനും ബുദ്ധിമുട്ടാണ്. സുദീര്‍ഘമായ ഒരു ഉഛാടനകര്‍മ്മം ആവിഷ്കരിക്കേണ്ടതുണ്ട്. കാരാട്ട് പറഞ്ഞ രണ്ടാമത്തെ കാര്യം - വി എസ് ചെയ്തതും ശരിയായിരുന്നു എന്നാണ്. ഒരുതരത്തിലും വി എസ്സിനെ വിമര്‍ശിക്കാതെയുള്ള പി ബി യുടെ നിലപാട്, ഒരു ഒത്തു തീര്‍പ്പ് ഫോര്‍മുലയല്ല പകരം തിരിച്ചറിവാണ്. തെളിവുകള്‍ ഇനിയുമുണ്ട്. പി ബി ക്കു ശേഷം ആദ്യത്തെ പത്ര സമ്മേളനത്തില്‍ യു ഡി എഫിന്റെ അഴിമതികള്‍ അക്കമിട്ട് നിരത്തിയ വി എസ് പറയാതെ പറഞ്ഞതിനെയും മാധ്യമപ്പട തെറ്റിദ്ധരിച്ചു. യു ഡി എഫിന്റെ അഴിമതി അക്കമിടുക വഴി വി എസ് പറഞ്ഞത് ലാവ് ലിന്‍ ഒരു ഒറ്റപ്പെട്ട സം ഭവമല്ല എന്നു തന്നെയാണ്. യു ഡി എഫിന് അട്ടഹസിക്കാനുള്ള കാര്യമൊന്നുമില്ല ഇതില്‍ കാരണം താന്‍ പോരാടുന്ന അഴിമതി വിരുദ്ധ സമരങ്ങളില്‍ മിക്കതും യു ഡി എഫിന്റെതു തന്നെയാണ് എന്നാണ് . അതിനോടൊക്കെ കോടതിയിലും പാര്‍ട്ടിയിലെ അഴിമതിക്കെതിരെ പാര്‍ട്ടിക്കകത്തും താന്‍ പോരാടുമെന്നാണ് വി എസ് ഉദ്ധേശ്ശിച്ചത്. വി എസ്സിലെവിടെയോ ശരിയുണ്ടെന്ന തിരിച്ചറിവാണ് പി ബിക്കും അടുത്തിടെ ഉണ്ടായിട്ടുള്ളത് അതുകൊണ്ടുതന്നെയാണ് വി എസ്സിനെതിരെയും പരസ്യ വിമര്‍ശനം പാടില്ലെന്ന് പി ബി പറഞ്ഞത്. ഒരു തിരുത്തല്‍ വാദിയാവനുള്ള സ്വാതന്ത്ര്യത്തിന് വലിയ കത്തി വെക്കപ്പെട്ടിട്ടില്ല ഇത്തവണ. അതായത് ചെയ്തുപോയതൊക്കെ എന്തുവിലകൊടുത്തും ന്യായീകരിക്കാനുള്ള തയ്യാറെടുപ്പുിനോടൊപ്പം വി എസ് പറഞ്ഞതിലെ ശരികളെയും പി ബി വിലയിരുത്തുന്നു. ഒരു പി ബി അംഗം എന്നനിലയില്‍ ഒരു തിരുത്തല്‍ വാദിയായിരിക്കെ തന്നെ നവകേരളയാത്രയിലും പങ്കെടുക്കാനുള്ള വി എസ്സിന്റെ ഉത്തരവാദിത്വം പി ബി ഓര്‍മ്മിപ്പിച്ചിരിക്കണം. ഈ വലിയൊരു സം രം ഭത്തിനിടെ ഭാഗമായി ഇനി നവകേരള യാത്രയില്‍ വി എസ്സിന് ചിലപ്പോള്‍ പങ്കെടുക്കേണ്ടതായി വരും. അതുപക്ഷെ ഒരു പരാജയമോ പിന്‍ വങ്ങലോ അല്ല, ഒരു കമ്യൂണിസ്റ്റുകാരന്റെ ഉത്തരവാദിത്വം അത്രമാത്രം. വി എസ്സിനെ മനസിലാക്കാന്‍ കേരളം ഇനിയും വളരേണ്ടിയിരിക്കുന്നു.


Tuesday, January 20, 2009

അധികമാരും വായിക്കാത്ത ഈ ബ്‌ളോഗില്‍ ഒഞ്ചിയം സഖാക്കളുടെ വെബ്ബിലേക്കുള്ള ഹൈപ്പര്‍ ലിങ്ക് ഇട്ടതെന്തിന് ?

ഹൈപ്പര്‍ലിങ്കുകള്‍ ആയിരിക്കണമെന്ന് പറഞ്ഞത് മേതില്‍ രധാകൃഷ്ണനാണ്. പക്ഷെ ഇവിടെ പ്രശ്‌നം ഒരു ഹൈപ്പര്‍ ലിങ്ക് എന്താണെന്നതാണ്. കഴിഞ്ഞ ആഴ്ചയില്‍ ഒഞ്ചിയം സഖാക്കള്‍ സി പി എം വിമതര്‍ എന്നതിലുപരി അവരുടെ രാഷ്ട്രീയ അജണ്ട പ്രഖ്യാപിച്ചു - യു ഡി എഫിനോടോ ബി ജെ പി യോടോ കൂട്ടുകൂടാത്ത ഒരു ഇടതുപക്ഷനിലപാടായിരുന്നു ആ പ്രഖ്യാപനം. രാഷ്ട്രീയ സാക്ഷരതയുടെ കാര്യത്തില്‍ ഉഗാണ്ടയെ പിന്‍തുടരുന്ന സാക്ഷരകേരളത്തില്‍ ഈ പ്രഖ്യാപനത്തിന് വലിയ പ്രസക്തിയുണ്ട്. ഇടതുപക്ഷത്തുനിന്ന് വലിയവായില്‍ ആദര്‍ശം പറഞ്ഞ് പുറത്തുവന്ന പലരും തങ്ങളുടെ രാഷ്ട്രീയ സാധ്യതകളെ അധികാരമെന്ന അപ്പക്കഷ്ണത്തിന് വേണ്ടി അവരില്‍ പ്രത്യാശയര്‍പ്പിച്ച അതിന്യൂനപക്ഷത്തിനോട് ഒരുദയയും കാട്ടാതെ യു ഡി എഫിന്റെയൊ ബി ജെ പിയുടെയൊ കോട്ടയില്‍ തളച്ചിടുകയായിരുന്നു ഇതുവരെ. ഒരു സാമാന്യ രാഷ്ട്രീയ നിരീക്ഷണത്തില്‍ ഒഞ്ചിയം സഖാക്കളുടെ ഈ പ്രവൃത്തി പുഛംകലര്‍ന്ന ഒരു പുഞ്ചിരിക്കുമാത്രമേ വക നല്‍കുന്നുള്ളൂ. ജനിക്കുമ്പോള്‍ തന്നെ ചരമക്കുറിപ്പെഴുതിയ ഒരുരാഷ്ട്രീയ സംഘടനയെന്ന വിലയിരുത്തലിന്റെ ആംഗിക ഭാഷ. പക്ഷെ അധികാരത്തിലേക്കുള്ള ഹൈപ്പര്‍ലിങ്കുകളായ കായിക ശേഷിയൊ, സംഘബലമോ, ധനശക്തിയോ, പ്രാമാണിത്തമോ, ജാതിമത പിന്തുണയോ ഒന്നുമില്ലാതെ നിത്യ ജീവിതത്തില്‍ അവഗണനക്കും പരിഹാസത്തിനും അഴിമതിക്കും ഇരയാക്കപ്പെട്ട് ഒരിക്കലെങ്കിലും ഈ നശിച്ച നാടെന്ന് പിറുപിറുത്തുകൊണ്ട് തിരിഞ്ഞുനടന്ന ഒരോകേരളീയനും ഒരു ഞെട്ടലോടെ പ്രത്യാശയുടെ പുരികങ്ങളുയര്‍ത്തിക്കൊണ്ടാണ് ഈ പ്രസ്താവന കേട്ടത്. ഒറ്റയടിക്ക് ഈ പ്രസ്താവനകളെ വോട്ടുകളാക്കി മാറ്റാന്‍ മാത്രം വേണ്ട രാഷ്ട്രീയ ബോധം മലയാളിക്കുണ്ടായിരിക്കില്ല. ഒരുതരത്തില്‍ അങ്ങിനെയൊന്ന് ഇല്ലാത്തതല്ല അമ്പതു വര്‍ഷത്തെ ഇടം വലം തിരിഞ്ഞുള്ള അധികാര രാഷ്ട്രീയം അതിനെ മരവിപ്പിച്ചതാണ്. ഈ അബോധത്തിന്റെ ഞരമ്പുകളില്‍ രക്തമോടിക്കുവാന്‍ അതിന്ചൂടുപിടിപ്പിക്കുവാന്‍ അത്യധ്വാനം തന്നെ നടത്തേണ്ടിവരും ഒരു കേരള വിപ്‌ളവം, അതായത് ഒഞ്ചിയത്തുനിന്നും തുടങ്ങുന്ന ഈ പടപ്പുറപ്പാടിനെ വിജയിപ്പിക്കാന്‍. വിശ്രമത്തിന്റെ ഒരു നിമിഷം പോലുമില്ലാത്ത പ്രവര്‍ത്തനം - അതാണാവശ്യം. വരാനിരിക്കുന്ന കല്ലും മുള്ളും നിറഞ്ഞ പാതയില്‍ പ്രലോഭനത്തിന്റെ വിശ്രമ സങ്കേതങ്ങളും വ്യക്തിലാഭത്തിന്റെ തണല്‍മരങ്ങളും, അധികാര ലബ്ധിയിലേക്കുള്ള കുറുക്കുവഴികളും ധാരാളമുണ്ടായിരിക്കും, അവയെ അതിജീവിച്ച് ഒരു നവകേരള വിപ്‌ളവം എങ്ങനെ നടത്തുന്നു എന്നതായിരിക്കണം ഈ പുതിയ സംരംഭത്തിന്റെ അടുത്ത ചര്‍ച്ചാവിഷയം. ജനങ്ങളോടൊത്തുറങ്ങുന്ന ഒരു പുതുയ നേതൃനിര, ട്രാന്‍സേ്പാര്‍ട്ട് ബസ്സിന്റെ ചവിട്ടുപടിയില്‍ തൂങ്ങി യാത്ര ചെയ്യുന്നവനു വേണ്ടിയുള്ള റോഡുകള്‍, പന്‍ചനക്ഷത്ര ജലധാര നിര്‍ത്തി വൈപ്പിനില്‍ കുടിവെള്ളം, പഠിച്ചവനെ പാടത്തിറക്കുന്ന കൃഷിനയം, വികസനം കൊണ്ടുവരുന്ന ജെ സി ബിക്കുമുന്നില്‍ തകരുന്ന കിടപ്പാടത്തിന്റെ അവശേഷിക്കുന്ന അഴികളില്‍ കെട്ടിപ്പിടിച്ച് കൈക്കുഞ്ഞുമായി ഒരമ്മയും കരയേണ്ടിവരാത്ത വികസനനയം, പെരിയാറിലിത്തിരി തെളിനീര്‍, കത്തിയുമായി വന്ന് പൗരന്റെ അഭിമാനം ആരും കൊത്തിപ്പറിക്കാത്ത പോലീസ് നയം, പെണ്ണിന് മാനത്തിന്റെ വില കണ്ണീരുകൊണ്ട് പറയേണ്ടിവരാത്ത സാമൂഹ്യ വ്യവസ്ഥ അങ്ങിനെ പലതും എങ്ങിനെ നേടാമെന്ന വ്യക്തമായ ദര്‍ശനം, അതായിരിക്കണം ലക്ഷ്യം.

അധികമാരും കാണാത്ത ഈ ബ്ലോഗില്‍ ഒഞ്ചിയം സഖാക്കളുടെ വെബ്ബിലേക്കിട്ട ഹൈപ്പര്‍ ലിങ്ക് ഈ പ്രത്യാശയുടെ പ്രതീകമാണ്. സ്വന്തം വീട്ടിനുമുന്നില്‍ പാര്‍ട്ടിയുടെ കൊടിയുയര്‍ത്തുന്ന ഒരു പരിപ്പുവട - കട്ടന്‍ ചായ കമ്മ്യൂണിസ്റ്റ് അനുഭാവിയുടെ രാഷ്ട്രീയ ബോധം. പ്രത്യയ ശാസ്ത്രങ്ങളുടെ യാഗാശ്വത്തെ ഒഞ്ചിയം സഖാക്കള്‍ മുതലാളിത്തത്തിന്റെ ലായത്തില്‍ കെട്ടാതിരിക്കുന്നിടത്തോളം കാലം അതവിടെയുണ്ടാവും. ആരും ചെന്നെത്താത്ത ഓണം കേറാമൂലകളില്‍ പട്ടിണിക്കാരന്റെ മുറ്റത്തുയര്‍ത്തിയ ചെങ്കൊടികളാണ് പാര്‍ട്ടിയുടെ അടിത്തറയെങ്കില്‍ ഈ ഹൈപ്പര്‍ ലിങ്കിനും തിന്റെ വിലയുണ്ട്. ഈ ബ്‌ളോഗ് അധികമാരും കാണാറില്ലെങ്കിലും.

ലാല്‍സലാം


Wednesday, January 7, 2009

ഷൊര്‍ണൂരില്‍ സം ഭവിച്ചതും പിണറായിയുടെ സംശയവും അഥവാ ഒരേ മുഖങ്ങളുള്ള സഖാക്കള്‍

കേരളത്തില്‍ ചരിത്രത്തിലാദ്യമായി കമ്മ്യൂണിസ്റ്റുകാര്‍ ഇലക്ഷന്‍ പ്രചാരണത്തിനായി തയ്യാറെടുക്കുമ്പോള്‍ ഭൂമിയുടെ മറുവശത്ത് ഫിദലും ചെഗുവേരയും മര്‍ദ്ദിതരുടെ മോചനത്തിനായി ഗറില്ലാ യുദ്ധം നയിക്കുകയായിരുന്നു. പിന്നീടിതിനകം ഭൂമിയില്‍ പല പാലങ്ങള്‍ക്കടിയിലൂടെ പല പുഴകളിലായി വെള്ളമൊരുപാട് ഒഴുകിപ്പോയി. ലോകമാകെ വീശിയടിച്ച സുഖസൗകര്യങ്ങളുടെ മദിപ്പിക്കുന്ന ഗന്ധമുള്ള, മുതലാളിത്തത്തിന്റെ കൊടുങ്കാറ്റില്‍ (വസന്തതിന്റെ ഇടിമുഴക്കം പോലൊരു.............) കമ്മ്യൂണിസത്തിന്റെ നെടുംകോട്ടകള്‍ തകര്‍ന്നു, ചൈന ഒരു തകര്‍ച്ചയൊഴിവാക്കാന്‍, കമ്മ്യൂണിസ്റ്റ് വന്‍മതിലില്‍ മുതലാളിത്തത്തിന്റെ സിമന്റ് പൂശി. ചെ യുടെ സമര വീര്യം പക്ഷെ ഈ കാറ്റിനെതിരെ അത്ര തലയുയര്‍ത്തിയല്ലെങ്കിലും, ബുഷിനെ ചെകുത്താനെന്നു പരസ്യമായി വിളിക്കാവുന്നിടത്തോളം ഇക്കാലമത്രയും വളരുകയായിരുന്നു. 1961-ല്‍ സന്താ ളാരയിലെ പഞ്ചസാര തൊഴിലാളികള അഭിസമ്പോധന ചെയ്തുകൊണ്ട് ചെ പറഞ്ഞു ``ഒരിക്കലും ഒരടി പോലും പിന്നോട്ടു പോകരുത്, ക്ഷീണത്തിന്റെ ഒരു നിമിഷം പോലുമരുത്, സമരം (യുദ്ധം) ചെയ്യാതിരിക്കുകയാണ് ഉചിതമെന്ന് നമ്മെ പ്രലോഭിപ്പിക്കുന്ന അനേകം സാഹചര്യങ്ങളുണ്ടാവും പരിപൂര്‍ണമായ സ്വാതന്ത്ര്യത്തിലേക്ക് ചെന്നെത്തുവാന്‍ ഈ ജനത കടന്നു പോയ പീഢനങ്ങളുടെ കാലഘട്ടത്തെ കുറിച്ചോര്‍ക്കുക, ഈ രാജ്യത്ത് നടമാടിയിരുന്ന കൊടിയ മര്‍ദ്ദനങ്ങളുടെ കഥളോര്‍ക്കുക................''.

ചെ ഇങ്ങനെ പറഞ്ഞത് അനുഭവത്തിന്റെ വെളിച്ചത്തിലാണ് 1953 - ലെ മൊങ്കാഡ അക്രമണം - ക്യൂബന്‍ വിപ്‌ളവത്തിന്റെ ആദ്യ പടി - ഒരുപരാജയമായിരുന്നു. 56 - ല്‍ അറുപത് അടി നീളമുണ്ടായിരുന്ന ഗ്രാന്മ എന്ന പായ്ക്കപ്പലില്‍ 82 ഗറില്ലകളുമായി ഒരു വന്‍യുദ്ധത്തിനിറങ്ങുമ്പോള്‍ തോല്‍വിയില്‍ കൂടുതലൊന്നും പ്രതീക്ഷിച്ചിരിക്കില്ല സഖാക്കള്‍. അവരുടെ പ്രതീക്ഷകള്‍ക്കപ്പുറം മര്‍ദ്ദിതരുടെ സമര വീര്യം ഉണരുകയായിരുന്നു. അതുകൊണ്ടായിരുന്നു ഓരോ വയലേലകളും തോക്കേന്തി യുദ്ധത്തിനിറങ്ങിയ ആ ദിവസങ്ങള്‍ക്കു ശേഷം ചെ എഴുതിയത് - തങ്ങള്‍ പൂര്‍ണമായും ക്യൂബന്‍ ജനതയെ മനസിലാക്കിയില്ലായിരുനു എന്ന്. പക്ഷെ ഇത്തരം ഒരവസ്ഥയിലേക്ക് ഫിദലിനെയും ചെ യെയും പോലുള്ള നേതാക്കളെ എത്തിച്ച ഘടകങ്ങള്‍ തങ്ങള്‍ വിശ്വസിക്കുന്ന ആദര്‍ശങ്ങളില്‍ അചഞ്ചലമായ വിശ്വാസവും മര്‍ദ്ദിതരും ചൂഷിതരുമായ ജനതയോടുള്ള അടങ്ങാത്ത സേ്‌നഹവും വ്യക്തിയേക്കാളുപരി ആശയങ്ങളുടെ വിജയത്തിനായുള്ള ത്യാഗമനസ്ഥിതിയും തന്നെയായിരുന്നു. ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരനുണ്ടായിരിക്കേണ്ട, രാഷ്ട്രീയമായ അതിരുകളെ അവഗണിച്ചുകൊണ്ട് മര്‍ദ്ദിതനായ മനുഷ്യന്റെ രക്ഷക്ക് വേണ്ടി ആയുധമെടുക്കാനുള്ള കര്‍മ്മനിരത ഈ ഗുണങ്ങളോടൊപ്പം ഉണ്ടായിരുന്നതൊന്നുകൊണ്ടു മാത്രമാണ് യുനൈറ്റെഡ് നാഷന്‍സിന്റെ ജെനറല്‍ അസ്സം ബ്ലിയില്‍ ഒരു രാജ്യത്തെ പ്രതിനിധീകരിച്ച വിപ്‌ളവകാരി ബൊളീവിയയിലെ ഒരുനാട്ടിന്‍പുറത്ത് പട്ടിയെ പോലെ തല്ലിക്കൊല്ലപ്പെട്ടത്. വിജയ പരാജയങ്ങളൊന്നും ചെ യ്ക്ക് ചിന്താവിഷയമായിരുന്നില്ല, വിട്ടുവീഴ്ച്ചയില്ലാത്ത കമ്മ്യൂണിസം. ദല്‍ഹി സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ചോരയൊലിക്കുന്ന കല്‍ക്കത്തയുടെ കണ്ണീരൊപ്പാന്‍ യാത്രയാരം ഭിച്ച മഹാത്മാവിനെപ്പോലെ ഓരൊ യുദ്ധത്തിനും ശേഷം അധികാരത്തിന്റെ മത്തു രുചിക്കാന്‍ നില്‍ക്കാതെ പുതിയ യുദ്ധത്തിനായിറങ്ങിയ മനുഷ്യ സേ്‌നഹി. ഫിദെലിന് ചെ എഴുതിയ കത്തുകള്‍ ഇതെല്ലാം സാക്ഷ്യപ്പെടുത്തുന്നു. ലാറ്റിനമേരിക്കയിലെ മര്‍ദ്ദിതരായ ജനസമൂഹത്തിന് തങ്ങളെ മോചിപ്പിക്കാന്‍ വന്ന രക്ഷകനായിരുന്നു ചെ, അവന്റെ മതമായിരുന്നു കമ്മ്യൂണിസം, അതവരുടെ മതമായി.

മര്‍ദ്ദിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന ഓരോ ജനസമൂഹവും ഒരു രക്ഷകനെ തിരയുന്നു, പ്രതീക്ഷിക്കുന്നു. അമ്പതുകളിലെ കേരള സമൂഹത്തിലെ മര്‍ദ്ദിതരായ തിഴിലാളികളുടെ ഇടയില്‍ വിപ്‌ളവ വീര്യവുമായെത്തിയ ഓരോ സഖാവിലും അവര്‍ ഓരോ ചെഗുവേരയെ ദര്‍ശിച്ചു. സഖാവ് കൃഷ്ണപ്പിള്ളയെ പോലെ വിപ്‌ളവത്തിന്റെ നൈരന്തര്യത്തില്‍ മാത്രം വിശ്വസിച്ച് വ്യക്തിഗതമായ നേട്ടങ്ങള്‍ക്ക്, ജീവനുപോലും വിലകല്‍പ്പിക്കാതെ യധാര്‍ഥ കമ്മ്യൂണിസ്റ്റുകളായി ചെ യെ പോലെ ജീവിച്ച സഖാക്കളുടെ മതമായിത്തന്നെയാണ്് കേരളത്തിലും കമ്മ്യൂണിസം വളര്‍ന്നത്. കാലം വല്ലാത്ത ഒരു പ്രഹേളികയാണ്, തുറന്നിട്ട ജനലുകളിലൂടെയും വാതിലുകളിലൂടെയും കടന്നുവന്ന കാറ്റും വെളിച്ചവും ഇന്ത്യന്‍ - പ്രത്യേകിച്ച് കേരള കമ്മ്യൂണിസ്റ്റുകളെ വല്ലാതെ മാറ്റിമറിച്ചു. ഇമ്പീരിയലിസവും മുതലാളിത്തവും നടത്തുന്ന ചൂഷണത്തിന്റെയും മര്‍ദ്ദനത്തിന്റെയും പുത്തന്‍ മേഖലകളെ കണ്ടുപിടിച്ച് നശിപ്പിക്കെണ്ടവര്‍ - ആ സംഘടന തന്നെ കേരളത്തില്‍ ഒരു കോര്‍പ്പറേറ്റ് ഭീമനായി മാറി. ഇതിന്റെ പരിണിതഫലം വളരെ ഭീകരമായിരുന്നു. നമ്മുടെ സമൂഹത്തിലെ യധാര്‍ഥ മര്‍ദ്ദിത വിഭാഗത്തിന് അവരുടെ ആശയും ആശ്രയവും പ്രതീക്ഷയും നഷ്ടപ്പെട്ടു, മാത്രമല്ല രക്ഷകന്‍ കൂറുമാറിയപ്പോള്‍ അവസ്ഥ വളരെ പരിതാപകരവുമായി. ജെ സി ബിയുടെ യന്ത്രക്കൈക്കുമുന്നില്‍ തകരുന്ന കിടപ്പാടത്തിന്റെ സന്ഥിബന്ധങ്ങളില്‍ കെട്ടിപ്പിടിച്ച് വിലപിച്ച മൂലമ്പള്ളിയിലെ മനുഷ്യരെ നക്‌സലൈറ്റുകള്‍ എന്ന് ഉള്ളതില്‍ കൊള്ളാവുന്ന സഖാവുതന്നെ വിളിച്ചപ്പോള്‍ ചിത്രം പൂര്‍ണം. ഒരുപറ്റം അധികാര കൊതിയന്മാരുടെയും മുതലാളിത്തത്തിന് വിടുപണിചെയ്യുന്ന ഗുണ്ടാപ്പടയുടെ നേതാക്കന്മാരുടെയും തമ്മില്‍ത്തല്ലിലുപരി മറ്റൊരു പ്രത്യശാജനകമായ ആശയ സംഘര്‍ഷങ്ങളും കേരളത്തില്‍ കമ്മ്യൂണിസ്റ്റു സംഘടനകളില്‍ നടക്കുന്നില്ല. ഒരു തലമുറ നേതൃ- അനുയായി വ്യത്യാസമില്ലാതെ ചോരയിലും മാംസത്തിലും പടുത്ത സംഘബലം പണക്കാരന്റെ വ്യവസായം കാക്കാനുള്ള ഗുണ്ടാപ്പണിക്കും, നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് അക്രമികളെ പോലീസ് സ്റ്റേഷനില്‍നിന്നിറക്കാനും, മണല്‍ വ്യവസായം നടത്താനും, പലിശപ്പണവ്യവസായം നടത്താനുമൊക്കെ ഉപയോഗിക്കപ്പെടുമ്പോള്‍ ചൂഷണത്തിന്റെ പുത്തന്‍ സ്ഥാപനമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ മാറിക്കഴിഞ്ഞു

മെല്ലെ മെല്ലെ നടന്ന ഈ മാറ്റത്തിനിടയിലെല്ലാം ആശയപരമായ സംഘട്ടനത്തിന്റെ ഭാഗമായെന്ന വ്യാജേന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിനും പലരും പുറത്താക്കപ്പെടുകയോ പുറത്തു പോകുകയോ ചെയ്തു. അവരെല്ലാം തന്നെ പില്‍കാലത്ത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ നിന്നും നിഷ്കാസനം ചെയ്യപ്പെട്ടു - ഗൗരിയമ്മയും എം വി ആരുമൊഴിച്ച്. ഇതില്‍ ഏറ്റവും ശ്രദ്ദേയമായ ഒരു പുറത്തുപോകലാണ് ഈയടുത്ത് ഷൊര്‍ണൂരിലും ഒഞ്ചിയത്തും നടന്നത്. മുന്‍കാല അച്ചടക്കനടപടികളെക്കാളേറെ നശിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലെ ഇനിയും മരിച്ചിട്ടില്ലാത്ത യധാര്‍ഥ കമ്മ്യൂണിസ്റ്റുകളുടെ കലാപമായി ഇവ ചിത്രീകരിക്കപ്പെട്ടു. ഷൊര്‍ണൂര്‍ നഗരസഭ തിരഞ്ഞെടുപ്പിന് ഒരുപക്ഷെ ഒരു അസ്സംബ്‌ളി ഉപ തിരഞ്ഞെടുപ്പിനേക്കാളേറെ മാധ്യമ ശ്രദ്ധയും ലഭിച്ചു. ബി മുരളി നയിക്കുന്ന വിമത കമ്മ്യൂണിസ്റ്റുകളുടെ വിജയാഹ്‌ളാദങ്ങള്‍ക്കിടയില്‍ പക്ഷെ സഖാവ് പിണറായി യുടെ പ്രസക്തമായ ചോദ്യം മുങ്ങിപ്പോയി ''ഷൊര്‍ണൂരില്‍ യു ഡി എഫ് എവിടെപ്പോയി''. സത്യത്തില്‍ സമകാലിക കേരള കമ്മ്യൂണിസ്റ്റ് സാഹചര്യത്തില്‍ ഈ ചോദ്യത്തിന് ഒരുപാട് പ്രസക്തിയുണ്ട്. പ്രത്യേകിച്ചും ഒരുയധാര്‍ത്ഥ കമ്മ്യൂണിസ്റ്റിന്റെ ജീവിതവുമായി താരതമ്മ്യം ചെയ്യപ്പെടുമ്പോള്‍. പരിപ്പുവടയെ കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് ചിട്ടയായി കാണുന്ന പുതിയ കമ്മ്യൂണിസ്റ്റുകാര്‍ ദയവായി ഇതിനപ്പുറം വായിച്ച് സമയം കളയണമെന്നില്ല, പലരും പണവുമായി കാതിരിക്കുന്നുണ്ടാവും, പവപ്പെട്ടവന്റെ കിടപ്പാടം പിടിച്ചെടുത്തുകൊടുക്കുന്ന ജോലിയിലേക്ക് ദയവായി തിരികെ പോവുക.

യു ഡി എഫ് അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് കേരളത്തില്‍ എത്രയോ വര്‍ഷങ്ങളായി ഉപരി മദ്ധ്യവര്‍ഗ്ഗത്തിനുമാത്രമായി ഭരിക്കുന്നു. ദരിദ്രനില്‍ നിന്നും ജീവിതം തടിപ്പറിച്ച് പണക്കാരന് കൊടുക്കുന്ന ഭരണ സംവിധാനം. ഇത്രയുകാലം റിയല്‍ എസ്റ്റേറ്റ് അടക്കം കേരളത്തിലെ പല ബിസിനസ്സുകാരും പറയുന്ന ഒരു സ്ഥിരം വാചകമുണ്ട് ''ബിസിനസ്സ് നടക്കണമെങ്കില്‍ കോണ്‍ഗ്രസ്സ് (കരുണാകരന്‍) ഭരിക്കണം''. അതുകൊണ്ടാണ് ഒരു ജനാധിപത്യ സംവിധാനത്തിനും അംഗീകരിക്കാന്‍ പറ്റാത്ത രാഷ്ട്രീയ അസഹിഷ്ണുതയും അക്രമവാസനയും ഉണ്ടായിട്ടും, യു ഡി എഫ് ഭരണത്തിന്റെ ഇടവേളകളില്‍ ജനം എല്‍ ഡി എഫ് നെ തിരഞ്ഞെടുക്കുന്നത് - നിവൃത്തികേടുകൊണ്ട്. പക്ഷെ ഇത്തവണ കളി വല്ലാതെ മാറി. മാറുമെന്ന് ആദ്യമേ അറിയാമായിരുന്നു അതുകൊണ്ടാണ് ഉള്ളതില്‍ നല്ല സഖാവിനെ മല്‍സരിപ്പിക്കാന്‍ ജനം തെരുവിലിറങ്ങിയത്. അവസാനം ടോം ആന്റ് ജെറി കളിച്ച് നല്ല സഖാവും മോശം സഖാവും ജനങ്ങളെ പറ്റിച്ചു. എങ്ങനെയെങ്കിലും ആ കസേരയിലൊന്ന് ഇരുന്നുകിട്ടാന്‍ സ്വന്തം പാര്‍ട്ടിയില്‍ അനുയായികളില്ലാത്ത നേതാവിന്റെ വിദഗ്ധമായ രാഷ്ട്രീയ കളിയില്‍ ജനം പിന്നെയും തോറ്റു തൊപ്പിയിട്ടു. റിയല്‍ എസ്റ്റേറ്റുകാര്‍ സജീവമായെന്നു മാത്രമല്ല ഏതവന്റെയും കിടപ്പാടം ശക്തിയൊ, ബുദ്ധിയോ, വിലക്കുവാങ്ങാവുന്ന അധികാരമോ ഉപയോഗിച്ച് സ്വന്തമാകാന്‍ ശേഷിയും ശേമുഷിയുമുള്ള ഭൂ മാഫിയയായി അതു വളര്‍ന്നു.

വനം, വ്യവസായം, റവന്യൂ, നിയമം, ആഭ്യന്തരം തുടങ്ങി മിക്ക വകുപ്പുകളും കാര്യമായ പങ്കുവഹിക്കുന്ന ഈ പുത്തന്‍ ഇടതുപക്ഷ സാഹചര്യത്തിലാണ് ഒഞ്ചിയത്തും ഷൊര്‍ണൂരിലും കലാപം പൊട്ടിപ്പുറപ്പെടുന്നത്. വി ബി ചെറിയാന് ശേഷം താത്വീകമായ പ്രഴ്‌നങ്ങള്‍ മൂലമല്ലാതെ, ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കായി പാര്‍ട്ടിയില്‍ നിന്നും പലരും പുറത്തായി. കുലമാകെ സമൂഹത്തില്‍ നാശം വിതക്കാന്‍ തുടങ്ങിയാല്‍ കുലംകുത്താതെ വയ്യെന്നായിരുന്നു കുലംകുത്തികളുടെ നിലപാട്. ''പിണറായി കുലം കുത്തിയെന്നു വിളിച്ചാള്‍ പിന്നെ അവര്‍ക്ക് കുലം കുത്തലുമാത്രമേ മര്‍ഗ്ഗമുള്ളൂ'' എന്ന അയാം ദ സ്റ്റേറ്റ് പോലൊരു പ്രഖ്യപനവും കേള്‍ക്കേണ്ടിവന്നു കേരളത്തിന്. കുലംകുത്തികള്‍ സത്യത്തില്‍ ഒരുപ്രത്യാശയായി മറുകയായിരുന്നു. ഒരുതരത്തില്‍ കേരളത്തിന്റെ വിപ്‌ളവ മനസാക്ഷി ഉണരുന്നു എന്നു തോന്നിച്ച നാളുകളായിരുന്നു അത്. റെവല്യൂഷനറി ഇടതുപക്ഷ സംഘടനകള്‍ നാമ്പെടുത്തു. അധികാരത്തിന്റെ സുഖ വിസ്മയങ്ങള്‍ കണ്ട് മതിമറന്ന ഒരു പഴയ സൊവിയറ്റ് നേതാവിന്റെ അമ്മ മകനോട് ''ബോള്‍ഷെവിക്കുകള്‍ വന്നാല്‍ നിനക്കിതൊക്കെ നഷ്ടപ്പെടില്ലേ മോനേ?'' എന്ന് വിലപിച്ചപ്പോള്‍ അനുഭവിച്ചതുപോലൊരു ഭയം സി പി എം നേതൃത്വത്തിനുള്ളില്‍ ഉടലെടുത്തു. സാമ ദാന ഭേദ ദണ്ഢങ്ങളെല്ലാം പ്രയോഗിക്കപ്പെട്ടു. പക്ഷെ ഷൊര്‍ണൂര്‍ തിരഞ്ഞെടുപ്പു വന്നതോടെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ ആധി തീരുകയായിരുന്നു. വിമത സഖാക്കള്‍ യു ഡി എഫ് ന്റെ ചിറകിനടിയില്‍ അഭയം തേടി, എം വി ആറിനപ്പുറം പോകാത്തൊരു പ്രശ്‌നമേയുള്ളൂവെന്ന് ഇടത് നേതൃത്വം ഇതിനെ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് പിണറായി ചിരിച്ചുകൊണ്ട് ചോദിച്ചത് ''ഷൊര്‍ണൂരില്‍ യു ഡി എഫ് ഇല്ലെ?''.

കേരളത്തില്‍ ഇന്നും മര്‍ദ്ദിത വിഭാഗങ്ങളുണ്ട് - ചെങ്ങറയില്‍ മാത്രമല്ല. രണ്ടായിരാമണ്ടുകളുടെ തുടക്കത്തില്‍ ഗവേഷണത്തിന്റെ ഭാഗമായുള്ള നീണ്ട യാത്രക്കിടയിലെ വിശന്നു പൊരിഞ്ഞ ഒരുച്ച നേരത്ത് ബോണക്കാട് ചായത്തോട്ടത്തിലെത്തിയിരുന്നു. ചായത്തോട്ടത്തിലെ കടയില്‍നിന്നും എന്തെങ്കിലുമാവശ്യപ്പെട്ടപ്പോള്‍ കിട്ടിയത് മുറുക്കും പഞ്ചസാരയില്ലാത്ത കട്ടനും. മുറുക്കു കടിച്ചപ്പോള്‍ മുഖം ചുളിഞ്ഞുപോയി വര്‍ഷങ്ങള്‍ക്കു മുമ്പ് വാങ്ങിയ സാധനം. ചുളിഞ്ഞ എന്റെ മുഖത്തെ നോക്കി വെറുപ്പോടെ ഒരു സ്ത്രീ പറഞ്ഞതോര്‍ക്കുന്നു "നിങ്ങള്‍ക്കിതെങ്കിലും തിന്നാമല്ലൊ ഞങ്ങളുടെ മക്കള്‍ക്കിതുപോലും തിന്നാനില്ല വേണ്ടെങ്കില്‍ വച്ചിട്ട് കാശുതന്ന് പൊയെ്ക്കാ''. വണ്ടിപ്പെരിയാറില്‍, മൂന്നാറില്‍, വയനാട്ടില്‍, നെല്ലിയാമ്പതിയില്‍ അങ്ങിനെ പലയിടത്തും പിന്നീട് ഈ സ്ത്രീയെ കണ്ടിരുന്നു, തൃശ്ശൂരുമുതല്‍ തെക്കോട്ട് കേരളത്തിലെ റോഡിനോട് ചേര്‍ന്നുള്ള പുറമ്പോക്കുകളിലെ വീടുകള്‍ കാശുകൊടുത്തു വാങ്ങി താമസിക്കുന്ന ഒരു വലിയ വിഭാഗമുണ്ട്. സഖാക്കള്‍ ഭരണ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്ന നഗരത്തിന്റെ എച്ചില്‍ കഴുകുകയും, തറ തുടക്കുകയും, കക്കൂസ് വൃത്തിയാക്കുകയും, തൂക്കുകയും, കെട്ടിടം കെട്ടുകയും മറ്റും ചെയ്യുന്ന ഒരുവര്‍ഗ്ഗം. പുരമ്പോക്കിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് വെള്ളവും വെളിച്ചവുമെത്തിക്കാനും, കുടിയിറക്കപ്പെടാതിരിക്കാനും വരുമാനത്തിന്റെ സിംഹഭാഗം ചെലവാകുന്നവര്‍. ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടം സമ്മാനിച്ചതാരണെന്ന് ആരും പഠിച്ചിട്ടുണ്ടാവില്ല, മാസം ആയിരത്തഞ്ഞൂറു രൂപ ശമ്പളത്തിന് സ്വകാര്യ ആശുപത്രികളില്‍ പണിയെടുക്കുന്ന നഴ്‌സുമാരില്ലെങ്കില്‍ കേരളത്തിലെ ബഹുഭൂരിപക്ഷവും ചികില്‍സയ്ക്ക് പണമില്ലാതെ മരിച്ചുപോവും. ഈ ലിസ്റ്റിങ്ങനെ ഒരുപാടു നീട്ടാം. മൂന്നു നേരം ഉണ്ടുകഴിഞ്ഞാല്‍, പരമാവധി വൈകുന്നേരം ഒരു നില്‍പ്പന്‍ കൂടി അടിച്ചുകഴിഞ്ഞാല്‍ പിന്നെയൊന്നും ബാക്കിവെക്കാനില്ലാത്തവര്‍ മുതല്‍ മുഴുപ്പട്ടിണിക്കാര്‍ വരെ. ഒരു നേരത്തെ കഞ്ഞിക്കുള്ളത് കൃഷിചെയ്യാന്‍ കമ്മ്യൂനിസ്റ്റുകാര്‍ സം രക്ഷിക്കുന്ന ഇഷ്ടികക്കളക്കാരെ തോല്‍പ്പിക്കാന്‍ സമരം ചയ്യുന്നവര്‍, കുടിവെള്ളത്തിനായി സമരം ചെയ്ത് മടുത്ത വൈപ്പിന്‍. വന്‍ കിടകാര്‍കായി, വികസനത്തിനെന്ന പേരില്‍ എല്ലാം സ്റ്റേറ്റ്‌ന്റെ കൈകൊണ്ട് തന്നെ കൊള്ളയടിക്കപ്പെട്ടവര്‍. യു ഡി എഫ് ലെ ഏതെങ്കിലും കക്ഷികള്‍ തങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നില്ല, മുഖം മാറിയ ഇടത് പാര്‍ട്ടികളോട് പോരാടനുള്ള ശക്തിയും ഒറ്റക്കൊറ്റക്ക് ഇവര്‍ക്കില്ല. ഇവര്‍ ഒരു ചെ യെ കാത്തിരിക്കുന്നു, ഒരു അഴീക്കൊടനെ കാതിരിക്കുന്നു ഒരു ഏ കെ ജി യെ കാത്തിരിക്കുന്നു.

വലിയവായില്‍ വിപ്‌ളവം പറഞ്ഞ് ആരെങ്കിലും ഇടത് പാര്‍ട്ടികളില്‍നിന്നിറങ്ങുമ്പോള്‍ ഇവര്‍ എന്തൊക്കെയോ പ്രതീക്ഷിക്കുന്നു. പോരാട്ടത്തിനിറങ്ങുന്നു അവസാനം അധികാര ലബ്ധിമാത്രം ലക്ഷ്യമാക്കി അവര്‍ കോണ്‍ഗ്രസ്സു പോലൊരു ബൂര്‍ഷ്വയൊടും, ലീഗുപോലൊരു അര്‍ധമതമൗലിക വാദികളോടും മട്ടും കൂട്ടുകൂടി ഒരു മന്ത്രിസ്ഥാനവും, ഒരു കോര്‍പറേഷനും, ഒരു പെരിയാരവും മറ്റും കൊണ്ട് തൃപ്തരാവുമ്പോള്‍ വീണ്ടും റുപതടി നീളമുള്ള ഒരു ഗ്രാന്‍മയ്ക്കായി ജീവിതത്തിന്റെ കടലോരത്ത് തഴമ്പിച്ച കൈകള്‍ മങ്ങിത്തുടങ്ങിയ കണ്ണിനുമുകളില്‍ ചേര്‍ത്തുവച്ച് കടലിലേക്കുനോക്കിക്കൊണ്ട് കാത്തിരിക്കുന്നു. ഷൊര്‍ണൂരില്‍ അധികാരം മാത്രം ലക്ഷ്യമാക്കി യു ഡി എഫിനോട് സന്ധിചെയ്ത ബി മുരളിയും ഹാരീസുമാര്‍ക്ക് പാര്‍ട്ടിയെ പണയം വച്ച പിണറായിയും തമ്മില്‍ വ്യത്യാസമുണ്ടോ എന്നൊന്നും അവര്‍ ചിന്തിക്കുന്നില്ല.

ചെ ഗുവെരയെ (മോട്ടോര്‍ സൈക്കിള്‍ ഡയറി മുതല്‍) പുതു വിപ്‌ളവകാരികള്‍ ഷൊര്‍ണൂര്‍ പിണറായി - മുരളി സഖാവടക്കം തിരക്കിനിടയില്‍ സമയം കിട്ടുമ്പോള്‍ അല്പാല്‍പ്പമായി വായിക്കേണ്ടതുണ്ട്. തങ്ങളുടെ യുവ രക്തത്തിനൊരിക്കല്‍ തിളക്കാന്‍ ചൂട്ടുകത്തിച്ച ആ പഴയ പുസ്തകങ്ങളുടെ ഒരു പുനര്‍വായന. എന്നിട്ടൊന്നിരുത്തി ചിന്തിക്കൂ സഖാക്കളെ, തമ്മിലടിപ്പിച്ചും, തമ്മിലടിച്ചും, തെറ്റിദ്ധരിപ്പിച്ചും, അധികാര ലബ്ധിക്കായി നിങ്ങള്‍ നടത്തുന്ന പൊറാട്ടു നാടകങ്ങള്‍ ചരിത്രത്തില്‍ ജനവഞ്ചകരുടെ താളുകളിലേ നിങ്ങളെ എത്തിക്കൂ. നിങ്ങളെ കമ്മ്യൂണിസം പഠിപ്പിക്കുകയല്ല, ഈ ജനതയിലെ ബഹുഭൂരിപക്ഷം മര്‍ദ്ദിതരും കാത്തിരിക്കുന്ന രക്ഷകന് നിങ്ങളാരുടെയും മുഖമല്ലെന്ന് തിരിച്ചറിയുകയാണ്.

Wednesday, December 3, 2008

സഖാവേ അവരുടെ വിധിയെന്തായാലും ഇക്കാര്യത്തില്‍ താങ്കള്‍ തെറ്റൊന്നും ചെയ്തിട്ടില്ല..

ആഴത്തില്‍ ചിന്തിച്ചാല്‍ അല്ലെങ്കില്‍ മുണ്ടൂര്‍ രാവുണ്ണിയെ വായിച്ചാല്‍ - കുടും ബം ഒരു സാമ്പത്തിക യൂനിറ്റാണ്. ഇന്ത്യന്‍ പാരമ്പര്യ വ്യവസ്ഥിതി അനുസരിച്ച് നാമെങ്ങിനെ വെള്ളപൂശാന്‍ ശ്രമിച്ചാലും സത്യന്‍ അന്തിക്കാടിന്റെ സന്ദേശം എന്ന സിനിമയില്‍ ശ്രീ തിലകന്‍ അവതരിപ്പിച്ച അച്ഛന്‍ പറഞ്ഞതുപോലെ മുതലെങ്കിലും തിരിച്ചുകിട്ടേണ്ടുന്ന ഒരു സംരംഭം. സാമ്പത്തികവും വൈകാരികവുമായ മുതലും പലിശയും ലാഭനഷ്ടങ്ങളുമുള്ള ഒരു സംവിധാനം. അതില്‍ ഒരുപാട് നേടുന്നവരും നഷ്ടപ്പെടുന്നവരും വലിയ ലാഭനഷ്ടങ്ങള്‍ ഇല്ലാത്തവരും ഉണ്ട്. ചിലപ്പോള്‍ പുരപ്പുറം തൂക്കുന്ന പുത്തന്‍ പണക്കാരേയും കാണാം.

വിഷയം വീരമൃത്യു വരിച്ച മേജര്‍ സന്ദീപിന്റെ അച്ഛന്റേയും കേരള മുഖ്യമന്ത്രി സഖാവ് അച്ചുതാനന്ദന്റെയും പരാമര്‍ശങ്ങളും പെരുമാറ്റങ്ങളും ഉള്‍പ്പെട്ട വിവാദം തന്നെയാണ്. ആദ്യമേ പറയട്ടെ കാര്‍ക്കറെയുടെ ചിതയ്ക്ക് പ്രദക്ഷിണം വെക്കുന്ന മകന്റെ കണ്ണീരില്‍ക്കുതിര്‍ന്ന മുഖം ഈറനാക്കിയ കണ്ണുകള്‍കൊണ്ടുതന്നെയാണ് ഞാന്‍ ഇപ്പോഴും ലോകം കാണുന്നത്. മകന്റെ ചേതനയറ്റ ശരീരത്തിനു മുന്നില്‍ തോര്‍ന്നുപോയ കണ്ണീരുമായി നിന്ന മേജര്‍ സന്ദീപിന്റെ മാതാപിതാക്കളെ കണ്ട് ഈറനണിഞ്ഞ അതേ കണ്ണുകള്‍ ഒരുപക്ഷേ ദേശീയ ദൃശ്യ മാദ്ധ്യമ ചാനലുകളില്‍ മുംബൈ തീവ്രവാദി അക്രമണം ഏറ്റവും വികാര നിര്‍ഭരമായി അവതരിപ്പിച്ച ചാനല്‍ ടൈംസ് നൗ ആണ്. മൂന്നുദിവസത്തോളം നീണ്ട തുടര്‍ച്ചയായ എക്‌സ് ളൂസ്സീവ്കള്‍ക്കിടെ കക്ഷിഭേദമില്ലാതെ രാഷ്ട്രീയക്കാര്‍ക്കെതിരെ പലവട്ടം, പലതരത്തില്‍ ടൈംസ് നൗ അവതാരകന്‍ ആഞ്ഞടിച്ചു. തീവ്രവാദികളെ കീഴടക്കുന്ന അതിതീവ്ര ശ്രമങ്ങള്‍ക്കിടയില്‍ രണ്ടു സ്ത്രീകളെയും കൂട്ടിയെത്തിയ ഗോപിനാഥ് മുണ്ടെയെപ്പോലുള്ളവര്‍ അവഗണനയും കടുത്ത വിമര്‍ശനവും അര്‍ഹിക്കുന്നു. ചര്‍ച്ചകള്‍ അധികാര മോഹികളായ രഷ്ട്രീയക്കാര്‍ക്കുനേരെ വാളെടുത്തു. നല്ലത് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള സദുദ്ദേശ്ശ്യങ്ങളോടെയുള്ള വിമര്‍ശനങ്ങളെല്ലാം പരിഗണിക്കപ്പെടേണ്ടതാണ് താനും. പക്ഷെ എണ്ണതേക്കുമ്പോള്‍ തലമറക്കാതിരിക്കുക. ഇന്നില്‍ മാത്രം നിന്നല്ല ഇന്നലെകളേക്കൂടി കണക്കിലെടുത്തുവേണം വിലയിരുത്തലുകള്‍. ഇത്തരം ക്ഷോഭവികാരജന്യമായ തലക്കെട്ടുകളില്‍ അഭിരമിച്ച് പ്രേക്ഷകരുടെ നെഞ്ചിടിപ്പുകള്‍ ക്രമാതീതമായി ഉയര്‍ത്തി അവരെ സ്വന്തം ചാനലിനുമുന്നില്‍ പിടിച്ചുനിര്‍ത്താന്‍ ടൈംസ് നൗ കിണഞ്ഞു ശ്രമിച്ചു, അതില്‍ വിജയിക്കുകയും ചെയ്തു. കേരള മുഖ്യമന്ത്രിയുടെ പരാമര്‍ശ വിവാദവും അവര്‍തന്നെ ആഘോഷിക്കുന്നു. ഉദ്ദേശ്യം വ്യക്തം, തങ്ങളുടെ വാര്‍ത്തകളുടെ ഇംപാക്റ്റ് ഒരു മുഖ്യമന്ത്രിയെ താഴെയിറക്കുന്നതിലെത്തിക്കാനുള്ള വിലകുറഞ്ഞ പ്രചാരണ തന്ത്രം . എം പി മാരുടെ കോഴക്കേസില്‍ രജീപ് സര്‍ദ്ദേശായി പുലര്‍ത്തിയ മിതത്വവും മാന്യതയും ഈ കാര്യത്തിലും അദ്ദേഹത്തിന്റെ ചാനല്‍ പുലര്‍ത്തുകയും ചെയ്തു. അപകട സ്ഥലത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന മാദ്ധ്യമപ്രവര്‍ത്തകരോട് ടൈംസ് നൗ അവതാരകന്‍ നിങ്ങള്‍ മറ്റുമാധ്യമപ്രവര്‍ത്തകരേക്കാള്‍ അപകടവുമായി വളരെ അടുത്തുനില്‍ക്കുകയാണെന്നും അതുകൊണ്ടുതന്നെ സുരക്ഷ ശ്രദ്ധിക്കണമെന്നും പലവട്ടം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഒണ്‍ എയര്‍ അല്ലാതെ അവരോടു പറയാവുന്ന ഈ കാര്യം പ്രേക്ഷകര്‍ കൂടി കേള്‍ക്കെ പറയുന്നതിലെ മര്‍ക്കറ്റിങ് തന്ത്രം സുവ്യക്തമായിരുന്നു. അതേതന്ത്രത്തിന്റെ കെണിയില്‍ കേരള മുഖ്യമന്ത്രിയേയും അവര്‍ കുടുക്കിയിരിക്കുന്നു.

ഇന്ത്യന്‍ രാഷ്ട്രീയം അധികാരമോഹത്തിന്റെയും കുടുമ്പവാഴ്ചയുടെയും ചെളിക്കുണ്ടില്‍ പുതഞ്ഞുകിടക്കുകയാണെന്നതില്‍ സംശയമില്ല. തികഞ്ഞ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന ഒരേയൊരു സംവിധാനം പട്ടാളമാണെന്നതിലും ഭിന്നാഭിപ്രായമില്ല. പക്ഷെ വിമര്‍ശിക്കപ്പെടുന്ന രാഷ്ട്രീയക്കാര്‍ക്കിടയില്‍ പട്ടാളത്തിന്റെ സേവനങ്ങളെ തിരിച്ചരിഞ്ഞ് അവരുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിനുവേണ്ടി പ്രയത്‌നിക്കുന്ന പ്രതിരോധ വകുപ്പുമന്ത്രിയും ഇതേ സംവിധാനത്തിന്റെ ഭാഗമാണ്. പട്ടാളഭരണമടക്കം ഇതര ലോകത്ത് നിലനില്‍ക്കുന്ന മറ്റുപല ഭരണസംവിധാനങ്ങളേക്കാളും ഇന്ത്യന്‍ ജനാധിപത്യം എത്രയോ മികച്ചതുതന്നെയാണ്. അതുകൊണ്ടാണ് നമുക്ക് ഈ സംവിധാനങ്ങളെ വിമര്‍ശിക്കാന്‍ പോലും പറ്റുന്നതെന്ന് നാം മറക്കരുത്. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡുകളെയും ഉണ്ടാക്കിയവര്‍ ഇവര്‍തന്നെയാണെന്നും നാം ഓര്‍ക്കേണ്ടതുണ്ട്. ഇത്തരം ഒരു സംവിധാനത്തില്‍ ജനപ്രധിനിധികള്‍ മാന്യമായ പെരുമാറ്റങ്ങള്‍ അര്‍ഹിക്കുന്നു. ശ്രീ അച്ചുതാനന്ദന്‍ ഒരു സംസ്ഥാന ജനതയെ പ്രതിനിധീകരിക്കുന്നുണ്ട് അദ്ദേഹത്തിനേറ്റ അപമാനം ഒരുജനതയുടെ മുഖമടച്ചുകിട്ടിയ അടിയാണ്. ആസനത്തിലെ ആലിന്റെ തണലില്‍ പത്ത് വോട്ടുപിടിക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവര്‍ വീണ്ടും വീണ്ടും മലയാളിയെ അപമാനിക്കുന്നു. ശ്രീ അച്ചുതാനന്ദന്റെ സ്ഥാനത്ത് ആരായിരുന്നാലും ഇതുതന്നെയാണ് സത്യം. ആത്യന്തികമായി സുരക്ഷാ പാളിച്ചയ്ക്കും മേജര്‍ സന്ദീപിന്റെ മരണത്തിനും ഉത്തരവാദികളായ കോണ്‍ഗ്രസ്സുകാര്‍, ഇന്ത്യയെ വര്‍ഗ്ഗീയമായി ധ്രുവീകരിച്ച് തീവ്രവാദത്തിന് വേരോട്ടം ശക്തമാക്കിയ ബി ജെ പി ഇവരിലാര്‍ക്കാണ് കല്ലെറിയാന്‍ അവകാശം? ആദ്യം ഇവര്‍ രണ്ടുപേരും ഇന്ത്യന്‍ ജനതയോട് മാപ്പ് പറയട്ടെ എന്നിട്ടാവാം അച്ചുതാനന്ദന്റെ കാര്യം.

രാജ്യത്തിനുവേണ്ടി ഒരു സൈനികന്‍ വീരമൃത്യു പൂകുമ്പോള്‍ അടുത്ത ദിവസം നഷ്ടപരിഹാരം വീതംവെക്കാന്‍ കോടതികേറുന്ന ചില കുടുമ്പങ്ങളെങ്കിലും നമ്മുടെ മുന്നിലുണ്ട്. ഒരുമകന്റെ വീരമൃത്യു വഴി ഈ ലോകം മുഴുവനും തന്നെ പൂജിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരച്ഛനും ഇപ്പോഴുണ്ട്. ഈ രാജ്യം എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും പക്ഷെ കടപ്പാട് ചോദിച്ചു വാങ്ങുന്നത് മക്കളെ വളര്‍ത്തിയ സം രം ഭത്തില്‍ നിന്നും ലാഭം ചോദിച്ചുവാങ്ങുന്ന ഒരു നിലപാടാണ് പ്രിയ സഖാവെ താങ്കള്‍ ചെയ്തത് തികച്ചും ശരിയാണ്. ആ അച്ഛനെ ആരെങ്കിലും ഒന്നോര്‍മ്മിപ്പിക്കേണ്ടിയിരിക്കുന്നു. മക്കളെവളര്‍ത്തിയ ബിസിനസ്സില്‍ നിന്നും ലാഭം കൊയ്ത ഒരു പുതുപ്പണക്കാരനാവരുത് എന്ന്. സ്വന്തം തെറ്റുകള്‍ മറക്കാന്‍ പ്രതിപക്ഷങ്ങളും താങ്കളുടെതന്നെ പാര്‍ട്ടിയിലെ ശത്രുക്കളും താങ്കള്‍ക്ക് മറ്റൊരു വിധിയെഴുതിയേക്കാം. പക്ഷെ വിധിയെന്തായാലും താങ്കള്‍ തെറ്റുകാരനല്ല, ഇതാരെങ്കിലും പറയേണ്ടതായിരുന്നു. ആ അച്ഛനോടുമാത്രമല്ല ഇതുപോലെ അല്പം ചില കുടും ബാംഗങ്ങളോട്

Thursday, August 14, 2008

ബുദ്ധനെ ചിരിക്കാനനുവദിക്കുക, ബുദ്ധനെ മാത്രം!

തൊണ്ണൂറുകളില്നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങള്ക്കു ശേഷം മന്മോഹന്സിംഗ് വീണ്ടും ക്രൂശിക്കപ്പെടുകയാണ്. ഹിരോഷിമയുടെയും നാഗസാക്കിയുടെയും ഈറന്ഓര്മ്മയില്ലോകം ചൂഴ്ന്നു നില്ക്കുന്ന ഓഗസ്റ്റില്അദ്ദേഹം ചോരക്കറ പുരണ്ട അമേരിക്കയുടെ കരം ഗ്രഹിച്ചിരിക്കുന്നു അതും ആണവോര്ജ്ജക്കച്ചവടത്തിനായി. ഇന്ത്യക്കകത്തും പുറത്തും നിന്ന് കല്ലെറിയുന്നവരൊന്നും തന്നെ അറിയുന്നില്ല ഇത് ചരിത്രത്തിലെ ഒരു നിയോഗം മാത്രമാണെന്ന്. ഇന്ത്യന്സംസ്കാരത്തെ ഒരു തുടച്ചുനീക്കലില്നിന്നും രക്ഷിക്കാനുള്ള ഒരു ഭരണാധികാരിയുടെ ആത്മാര്ഥമായ പരിശ്രമമായിരുന്നു മന്മോഹന്സിംഗ് നിര്വ്വഹിച്ചത്.

മനുഷ്യനൊഴിച്ച് ഭൂമിയിലെ മറ്റെല്ലാ ജന്തുവിഭാഗത്തിനും ഉപജീവനത്തിനുള്ള ഊര്ജം മാത്രമെ ആവശ്യമുള്ളൂ പക്ഷെ മനുഷ്യന് ജൈവ ആവശ്യങ്ങള്ക്കുള്ള ഊര്ജ്ജം അവന്റെ മറ്റാവശ്യങ്ങള്ക്കുള്ളതിനേക്കാള്എത്രയൊ കുറവാണ്. ഭൂമിയുടെ ആത്യന്തികമായ ഊര്ജ്ജ സ്രോതസ്സ്സൂര്യനാണ്‌. ഭൂമിക്ക്പുറത്തെത്തുന്ന മൊത്തം സൌര താപ വികിരണത്തിണ്റ്റെ അളവ്വര്ഷത്തില്‍ 13X1023 കിലോ കാലറിയാണ്‌. അതില്ത്തന്നെ 40% ശതമാനം മാത്രമെ ഹരിത സസ്യങ്ങള്സ്വീകരിക്കുന്നുള്ളു. ഇതില്ഓരൊ ജന്തുവിഭാഗത്തിനുമുള്ള ഓഹരി, ഭക്ഷ്യശൃംല വഴി ലഭിക്കുന്നു. അതില്പക്ഷേ മനുഷ്യനാവശ്യമുള്ള അധിക ഊര്ജ്ജം ലഭിക്കാനായി ഒരു സാധ്യതയുമില്ല. കുതുകിയായ മനുഷ്യന്ആദ്യം പ്രതികരിച്ചത്അഗ്നിയെ മെരുക്കിയാണ്‌, തുടര്ന്ന്മ്യഗങ്ങളെ മെരുക്കിയും, ലഘുയന്ത്രങ്ങള്വികസിപ്പിച്ചുമൊക്കെ അധിക ഊര്ജജത്തെ "മേനേജ്‌" ചെയ്തുകൊണ്ടിരുന്നു പക്ഷെ ശാസ്ത്ര പുരോഗതിയുടെ വളര്ച്ചയുടെ കൂടെ അനുദിനം പുത്തന്സുഭോഗയന്ത്രങ്ങള്പിറന്നു വീണപ്പോഴും, എന്തും കീഴടക്കാനുള്ള വാഞ്ചയെയും, കച്ചവടദാഹത്തെയും തൃപ്തിപ്പെടുത്താന്കടല്കടന്നുള്ള യാത്രകള്ആവശ്യമായപ്പോഴുമെല്ലാം അനുനിമിഷം വര്ദ്ധിച്ചുവന്ന ഊര്ജ്ജ ആവശ്യകത അതുകൊണ്ടൊന്നും തികയുമായിരുന്നില്ല. ചരിത്രത്തില്അടിമത്തം അങ്ങനെ പിറന്നുവീണൂ. സാങ്കേതികമായി വളരെ താണ ഒരു സമൂഹത്തെ സങ്കേതികമായി ഉയര്ന്ന അതേ വര്ഗ്ഗത്തില്പ്പെട്ട മറ്റൊരുസമൂഹം അടിമകളാക്കിയപ്പോള്ജൈവലോകത്തിന്തികച്ചും പുതിയൊരു പ്രതിഭാസം ദൃശ്യമായി.

സാമൂഹ്യ ശാസ്ത്ര പുരോഗതിയ്ക്കിടയിലെവിടെയോ മുളച്ച, ബൈബിളിലെ പഴയ നിയമത്തിലടക്കം കാണാവുന്ന പ്രതിഭാസത്തിന്‌ 1863 ല്തിരശ്ശീല വീഴുമ്പോഴേക്കും കല്ക്കരി ഒരു പ്രധാന ഊര്ജ്ജ സ്രോതസ്സായി വളര്ന്നു വന്നിരുന്നു, ഒരുപക്ഷെ കൂടുതല്പ്രശനരഹിതമായ ഒരൂര്ജ്ജ സ്രോതസ്സ്പകരം വന്നപ്പോഴാണ്ചരിത്രത്തിലെ ഏറ്റവും മൃഗീയമായ സമ്പ്രദായം അവസാനിച്ചത്എന്നുപറയാം. അമേരിക്കയുടെ കല്ക്കരി ഉപയോഗം ഏകദേശം 200 മില്ല്യന്ടണ്ആകുമ്പോഴാണ്ലിങ്കണ്റ്റെ പ്രശസ്തമായ നിരോധനം നിലവില്വരുന്നത്‌. അതായത്മുഴുവന്അടിമകളുടെയും മനുഷ്യപ്രയത്നത്തെ പകരം വെക്കാന്കല്ക്കരി പര്യാപ്തമായതിന്ശേഷം.

വളരെ കളിപ്തമായ ഊര്ജ്ജത്തിന്റെ ആളോഹരി വിഹിതം മതിയാകാതെ മനുഷ്യന്അടിമകള്ക്കു പിന്നാലെ വര്ഷങ്ങള്ക്കു മുമ്പെ സംഭരിക്കപ്പെട്ടിരുന്ന സൗരോര്ജ്ജം കണ്ടെത്തി ഉപയോഗിച്ചു തുടങ്ങി. ആദ്യം കല്ക്കരിയും പിന്നീട് എണ്ണയും അങ്ങിനെ ഉപയോഗത്തില്വന്നു. പ്രകൃതിവാതകവും അണുശതിയും മറ്റ് പാരമ്പര്യേതര സ്രോതസ്സുകളും പിന്നീട് കണ്ടെത്തിയെങ്കിലും എണ്ണയെ വെല്ലാന്ഇവയെ്ക്കാന്നുമായില്ല ഡിസ്ട്രറ്റീവ് ഡിസ്റ്റിലേഷനില്നിന്നുരുത്തിരിയുന്നതും അവയുടെ രൂപാന്തരങ്ങളുമായി ആയിരക്കണക്കിന് ഉല്പ്പന്നങ്ങളായി അത് മനുഷ്യന്റെ ദൈനംദിന ജീവിതത്തില്നിറഞ്ഞു നിന്നു.

കഷ്ട്ടിച്ച്‌ 40 വര്ഷംകൂടി ലഭ്യമാവാവുന്ന ഒരു ഊര്ജ്ജ സ്രോതസ്സാണ്എണ്ണ. അതിലപ്പുറം അത്വരുംകാല പുരോഗതിയുടെ തക്കോലുമാണ്‌. കാരണം അന്ത്യം വരെ പിടിച്ചുനില്ക്കുന്നവന്മാത്രമേ തുടരാനാവുകയുള്ളൂ. മറ്റുള്ളവരെ നശിപ്പിക്കുക വഴി അമേരിക്കന്സമൂഹം ചെയ്യുന്നത്മറ്റൊരു സ്രോതസ്സ്കണ്ടെത്താനുള്ള തങ്ങളുടെ സാവകാശം വര്ദ്ധിപ്പിക്കുകയാണ്‌. എണ്ണപ്പാടങ്ങള്ക്കുമേല്കൈമുറുക്കിയ അമേരിക്ക ഇനി ചെയ്യാന്പോകുന്നത്മറ്റു സമൂഹങ്ങള്ക്കുള്ള എണ്ണയുടെ വിഹിതം നിയന്ത്രിക്കലായിരിക്കും. അനുസരിക്കാത്തവര്തകര്ക്കപ്പെടുകയും ചെയ്യും. അനിവാര്യമായ ദുരന്തത്തിനുമുന്നില്പതറാതെ മുന്നോട്ടു നീങ്ങാന്വ്യതമായ പ്ളാനിങ്ങ് ആവശ്യമാണ്. അന്താരഷ്ട്രരംഗത്ത്ചേരിചേരാപ്രസ്ഥാനങ്ങളും അമേരിക്കന്വിരുദ്ധ ചേരികളും പരാജയ്പ്പെട്ടുകൊണ്ടിരിക്കുന്ന പരിതസ്ഥിതിയില്നൂറുകോടിയിലധികം വരുന്ന ഒരുജനസമൂഹത്തിണ്റ്റെ ഭാവിയെ വിധിക്കു വിടാതിരിക്കാന്നയതന്ത്ര പ്രത്യയശാസ്ത്രങ്ങളില്നിന്നുള്ള താത്കാലികമായ ചില പിന്വാങ്ങലുകളിലും ശത്രുവുമായുള്ള സന്ധിയിലും അധിഷ്ഠിതമായ രാജ്യതന്ത്രജ്ഞത ചാണക്യണ്റ്റെ പിന്മുറക്കരെങ്കിലും കാണിക്കുന്നതില്അസ്വാഭാവികമയൊന്നും തന്നെയില്ല.

അത്യന്തം അപകടകരമായൊരു ഊര്ജ്ജ സ്രോതസ്സാണ് അണുശക്തി എന്നാല്കൈക്കരുത്തിന്റെയോ അതി നൂതന്മായ സാങ്കേതികതയുടെയോ പിന്ബലമില്ലാത്ത ഇന്ത്യയെപ്പോലൊരു രാജ്യത്തിന് പെട്രോളിയത്തിന്റെ അഭാവത്തില്മറ്റൊരു ഊര്ജ്ജ സ്രോതസ്സിനെപ്പറ്റി ചിന്തിക്കാന്സാധ്യമല്ല. കാലവസ്ഥയെ ആശ്രയിക്കുന്ന ജല ഊര്ജ്ജ സ്രോതസ്സുകളേക്കാള്ആശ്രയിക്കാവുന്നതാണ് അണുശതി. ഇന്ത്യയെപ്പോലുള്ള മൂന്നാംലോക രാഷ്ട്രങ്ങള്ക്ക് ആണവോര്ജ്ജം ഇനി ആയുധപ്പുരയുടെ കോപ്പുകൂട്ടലിനല്ല നിലനില്പ്പിനുള്ള ആശ്രയമാണെന്ന തിരിച്ചറിവാണ് മന്മോഹന്സിംഗിനെ ?കടുംകൈക്ക് പ്രേരിപ്പിച്ച ഘടകം. ആണവസാങ്കേതികവിദ്യ മെച്ചപ്പെടുത്താനും, ഊര്ജ്ജോല്പാദനം കൂടുതല്ആണവ സാങ്കേതികാഷ്ഠിതമാക്കാനും നമ്മളിനി ചില വിട്ടുവീഴ്ച്ചകള്ക്ക് തയ്യാറായേ തീരൂ. ഇത് തത്വശാസ്ത്രങ്ങളേപ്പറ്റിയല്ല നിലനില്പ്പിനെക്കുറിച്ച് ആകുലരാവേണ്ട മേഖലയാണ്. സുരക്ഷിതത്വത്തിന്റെ കാര്യത്തിലടക്കമുള്ള ആണവ സാങ്കേതികതയുടെ ഏതുമേഖലയിലെ വികസനത്തിനായാലും നാം ആരുമായും കൈകോര്ക്കന്തയ്യാറാവേണ്ടിവരും. ഓര്മ്മകളെ നമ്മുടെ വരും തലമുറകള്ക്കു വേണ്ടിയെങ്കിലും നമുക്കു കുഴിച്ചു മൂടാം. ഓഗസ്റ്റിന്റെ നൊമ്പരം നമ്മെ ആണവ നിരായുധികരണത്തിന് പ്രേരിപ്പിക്കട്ടെ. ചെര്ണോബില്ലിന്റെയും ത്രീമൈന്എൈലന്റിന്റെയും ഓര്മ്മകള്നമ്മെ ആണവ ഉപയോഗത്തിലെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്കൂടുതല്ജാഗരൂഗരാക്കുകയാണ് വെണ്ടത്. ആണവ പരീക്ഷണങ്ങളെയും കരാറുകളെയും എതിര്ക്കുന്ന ദേശ സേ്നഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും രക്ഷാമന്ത്രങ്ങള്സ്ഥിതിഗതികള്മനസിലക്കാതെയുള്ള അമിതാവേശത്തിന്റെ കിതപ്പിലേക്കല്ലാതെ മറ്റെവിടേക്കും നമ്മെ നയിക്കാന്പോകുന്നില്ല. ബുദ്ധനെ ചിരിക്കാനനുവദിക്കുക, ബുദ്ധനെ മാത്രം.