വിഷയം വീരമൃത്യു വരിച്ച മേജര്‍ സന്ദീപിന്റെ അച്ഛന്റേയും കേരള മുഖ്യമന്ത്രി സഖാവ് അച്ചുതാനന്ദന്റെയും പരാമര്‍ശങ്ങളും പെരുമാറ്റങ്ങളും ഉള്‍പ്പെട്ട വിവാദം തന്നെയാണ്. ആദ്യമേ പറയട്ടെ കാര്‍ക്കറെയുടെ ചിതയ്ക്ക് പ്രദക്ഷിണം വെക്കുന്ന മകന്റെ കണ്ണീരില്‍ക്കുതിര്‍ന്ന മുഖം ഈറനാക്കിയ കണ്ണുകള്‍കൊണ്ടുതന്നെയാണ് ഞാന്‍ ഇപ്പോഴും ലോകം കാണുന്നത്. മകന്റെ ചേതനയറ്റ ശരീരത്തിനു മുന്നില്‍ തോര്‍ന്നുപോയ കണ്ണീരുമായി നിന്ന മേജര്‍ സന്ദീപിന്റെ മാതാപിതാക്കളെ കണ്ട് ഈറനണിഞ്ഞ അതേ കണ്ണുകള്‍ ഒരുപക്ഷേ ദേശീയ ദൃശ്യ മാദ്ധ്യമ ചാനലുകളില്‍ മുംബൈ തീവ്രവാദി അക്രമണം ഏറ്റവും വികാര നിര്‍ഭരമായി അവതരിപ്പിച്ച ചാനല്‍ ടൈംസ് നൗ ആണ്. മൂന്നുദിവസത്തോളം നീണ്ട തുടര്‍ച്ചയായ എക്‌സ് ളൂസ്സീവ്കള്‍ക്കിടെ കക്ഷിഭേദമില്ലാതെ രാഷ്ട്രീയക്കാര്‍ക്കെതിരെ പലവട്ടം, പലതരത്തില്‍ ടൈംസ് നൗ അവതാരകന്‍ ആഞ്ഞടിച്ചു. തീവ്രവാദികളെ കീഴടക്കുന്ന അതിതീവ്ര ശ്രമങ്ങള്‍ക്കിടയില്‍ രണ്ടു സ്ത്രീകളെയും കൂട്ടിയെത്തിയ ഗോപിനാഥ് മുണ്ടെയെപ്പോലുള്ളവര്‍ അവഗണനയും കടുത്ത വിമര്‍ശനവും അര്‍ഹിക്കുന്നു. ചര്‍ച്ചകള്‍ അധികാര മോഹികളായ രഷ്ട്രീയക്കാര്‍ക്കുനേരെ വാളെടുത്തു. നല്ലത് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള സദുദ്ദേശ്ശ്യങ്ങളോടെയുള്ള വിമര്‍ശനങ്ങളെല്ലാം പരിഗണിക്കപ്പെടേണ്ടതാണ് താനും. പക്ഷെ എണ്ണതേക്കുമ്പോള്‍ തലമറക്കാതിരിക്കുക. ഇന്നില്‍ മാത്രം നിന്നല്ല ഇന്നലെകളേക്കൂടി കണക്കിലെടുത്തുവേണം വിലയിരുത്തലുകള്‍. ഇത്തരം ക്ഷോഭവികാരജന്യമായ തലക്കെട്ടുകളില്‍ അഭിരമിച്ച് പ്രേക്ഷകരുടെ നെഞ്ചിടിപ്പുകള്‍ ക്രമാതീതമായി ഉയര്‍ത്തി അവരെ സ്വന്തം ചാനലിനുമുന്നില്‍ പിടിച്ചുനിര്‍ത്താന്‍ ടൈംസ് നൗ കിണഞ്ഞു ശ്രമിച്ചു, അതില്‍ വിജയിക്കുകയും ചെയ്തു. കേരള മുഖ്യമന്ത്രിയുടെ പരാമര്‍ശ വിവാദവും അവര്‍തന്നെ ആഘോഷിക്കുന്നു. ഉദ്ദേശ്യം വ്യക്തം, തങ്ങളുടെ വാര്‍ത്തകളുടെ ഇംപാക്റ്റ് ഒരു മുഖ്യമന്ത്രിയെ താഴെയിറക്കുന്നതിലെത്തിക്കാനുള്ള വിലകുറഞ്ഞ പ്രചാരണ തന്ത്രം . എം പി മാരുടെ കോഴക്കേസില്‍ രജീപ് സര്‍ദ്ദേശായി പുലര്‍ത്തിയ മിതത്വവും മാന്യതയും ഈ കാര്യത്തിലും അദ്ദേഹത്തിന്റെ ചാനല്‍ പുലര്‍ത്തുകയും ചെയ്തു. അപകട സ്ഥലത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന മാദ്ധ്യമപ്രവര്‍ത്തകരോട് ടൈംസ് നൗ അവതാരകന്‍ നിങ്ങള്‍ മറ്റുമാധ്യമപ്രവര്‍ത്തകരേക്കാള്‍ അപകടവുമായി വളരെ അടുത്തുനില്‍ക്കുകയാണെന്നും അതുകൊണ്ടുതന്നെ സുരക്ഷ ശ്രദ്ധിക്കണമെന്നും പലവട്ടം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഒണ്‍ എയര്‍ അല്ലാതെ അവരോടു പറയാവുന്ന ഈ കാര്യം പ്രേക്ഷകര്‍ കൂടി കേള്‍ക്കെ പറയുന്നതിലെ മര്‍ക്കറ്റിങ് തന്ത്രം സുവ്യക്തമായിരുന്നു. അതേതന്ത്രത്തിന്റെ കെണിയില്‍ കേരള മുഖ്യമന്ത്രിയേയും അവര്‍ കുടുക്കിയിരിക്കുന്നു.
ഇന്ത്യന്‍ രാഷ്ട്രീയം അധികാരമോഹത്തിന്റെയും കുടുമ്പവാഴ്ചയുടെയും ചെളിക്കുണ്ടില്‍ പുതഞ്ഞുകിടക്കുകയാണെന്നതില്‍ സംശയമില്ല. തികഞ്ഞ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന ഒരേയൊരു സംവിധാനം പട്ടാളമാണെന്നതിലും ഭിന്നാഭിപ്രായമില്ല. പക്ഷെ വിമര്‍ശിക്കപ്പെടുന്ന രാഷ്ട്രീയക്കാര്‍ക്കിടയില്‍ പട്ടാളത്തിന്റെ സേവനങ്ങളെ തിരിച്ചരിഞ്ഞ് അവരുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിനുവേണ്ടി പ്രയത്‌നിക്കുന്ന പ്രതിരോധ വകുപ്പുമന്ത്രിയും ഇതേ സംവിധാനത്തിന്റെ ഭാഗമാണ്. പട്ടാളഭരണമടക്കം ഇതര ലോകത്ത് നിലനില്‍ക്കുന്ന മറ്റുപല ഭരണസംവിധാനങ്ങളേക്കാളും ഇന്ത്യന്‍ ജനാധിപത്യം എത്രയോ മികച്ചതുതന്നെയാണ്. അതുകൊണ്ടാണ് നമുക്ക് ഈ സംവിധാനങ്ങളെ വിമര്‍ശിക്കാന്‍ പോലും പറ്റുന്നതെന്ന് നാം മറക്കരുത്. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡുകളെയും ഉണ്ടാക്കിയവര്‍ ഇവര്‍തന്നെയാണെന്നും നാം ഓര്‍ക്കേണ്ടതുണ്ട്. ഇത്തരം ഒരു സംവിധാനത്തില്‍ ജനപ്രധിനിധികള്‍ മാന്യമായ പെരുമാറ്റങ്ങള്‍ അര്‍ഹിക്കുന്നു. ശ്രീ അച്ചുതാനന്ദന്‍ ഒരു സംസ്ഥാന ജനതയെ പ്രതിനിധീകരിക്കുന്നുണ്ട് അദ്ദേഹത്തിനേറ്റ അപമാനം ഒരുജനതയുടെ മുഖമടച്ചുകിട്ടിയ അടിയാണ്. ആസനത്തിലെ ആലിന്റെ തണലില്‍ പത്ത് വോട്ടുപിടിക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവര്‍ വീണ്ടും വീണ്ടും മലയാളിയെ അപമാനിക്കുന്നു. ശ്രീ അച്ചുതാനന്ദന്റെ സ്ഥാനത്ത് ആരായിരുന്നാലും ഇതുതന്നെയാണ് സത്യം. ആത്യന്തികമായി സുരക്ഷാ പാളിച്ചയ്ക്കും മേജര്‍ സന്ദീപിന്റെ മരണത്തിനും ഉത്തരവാദികളായ കോണ്‍ഗ്രസ്സുകാര്‍, ഇന്ത്യയെ വര്‍ഗ്ഗീയമായി ധ്രുവീകരിച്ച് തീവ്രവാദത്തിന് വേരോട്ടം ശക്തമാക്കിയ ബി ജെ പി ഇവരിലാര്‍ക്കാണ് കല്ലെറിയാന്‍ അവകാശം? ആദ്യം ഇവര്‍ രണ്ടുപേരും ഇന്ത്യന്‍ ജനതയോട് മാപ്പ് പറയട്ടെ എന്നിട്ടാവാം അച്ചുതാനന്ദന്റെ കാര്യം.
രാജ്യത്തിനുവേണ്ടി ഒരു സൈനികന്‍ വീരമൃത്യു പൂകുമ്പോള്‍ അടുത്ത ദിവസം നഷ്ടപരിഹാരം വീതംവെക്കാന്‍ കോടതികേറുന്ന ചില കുടുമ്പങ്ങളെങ്കിലും നമ്മുടെ മുന്നിലുണ്ട്. ഒരുമകന്റെ വീരമൃത്യു വഴി ഈ ലോകം മുഴുവനും തന്നെ പൂജിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരച്ഛനും ഇപ്പോഴുണ്ട്. ഈ രാജ്യം എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും പക്ഷെ കടപ്പാട് ചോദിച്ചു വാങ്ങുന്നത് മക്കളെ വളര്‍ത്തിയ സം രം ഭത്തില്‍ നിന്നും ലാഭം ചോദിച്ചുവാങ്ങുന്ന ഒരു നിലപാടാണ് പ്രിയ സഖാവെ താങ്കള്‍ ചെയ്തത് തികച്ചും ശരിയാണ്. ആ അച്ഛനെ ആരെങ്കിലും ഒന്നോര്‍മ്മിപ്പിക്കേണ്ടിയിരിക്കുന്നു. മക്കളെവളര്‍ത്തിയ ബിസിനസ്സില്‍ നിന്നും ലാഭം കൊയ്ത ഒരു പുതുപ്പണക്കാരനാവരുത് എന്ന്. സ്വന്തം തെറ്റുകള്‍ മറക്കാന്‍ പ്രതിപക്ഷങ്ങളും താങ്കളുടെതന്നെ പാര്‍ട്ടിയിലെ ശത്രുക്കളും താങ്കള്‍ക്ക് മറ്റൊരു വിധിയെഴുതിയേക്കാം. പക്ഷെ വിധിയെന്തായാലും താങ്കള്‍ തെറ്റുകാരനല്ല, ഇതാരെങ്കിലും പറയേണ്ടതായിരുന്നു. ആ അച്ഛനോടുമാത്രമല്ല ഇതുപോലെ അല്പം ചില കുടും ബാംഗങ്ങളോട്
പ്രസക്തമായ പോസ്റ്റ്. എല്ലാവരും മുഖ്യമന്ത്രിക്ക് മേല്‍ കുതിരകേറാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരത്തിലുള്ള ചിന്ത അനിവാര്യം തന്നെ.
ReplyDeleteഅനുകൂലിക്കുന്നു.
ReplyDeleteരാഷ്ടീയത്തെയും രാഷ്റ്റ്രീയക്കാരെയും തള്ളിപ്പറയുന്നത് ഇന്നൊരു ഫാഷനായി മാറുന്നു.എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും ഭാരതത്തെ മറ്റൊരു പാകിസ്ഥാനാക്കാതിരുന്നത് ഇവരൊക്കെയാണ്.ആരെയും രാഷ്ട്രീയക്കാരനാകുന്നതില്‍ നിന്നും ആരും തടയുന്നില്ല.ഒന്നും നഷ്ടപ്പെടാന്‍ താല്പര്യമില്ലാതെ വീടിന്റെ സ്വസ്ഥതയിലിരുന്നു വിമര്‍ശിക്കാന്‍ എളുപ്പമാണ്.പ്രിയപ്പെട്ടവരുടെ വിയോഗസമയം എന്നത് രാഗ്ദ്വേഷങ്ങളൊന്നും നമ്മുടെ മനസിനെ അലട്ടാത്ത ഉന്നിനോടും മമതയോ വൈരാഗ്യമോ തോന്നാത്ത ഒരു പ്രത്യേക അവസ്ഥയാണെന്നു അനുഭവിച്ചവര്‍ക്കറിയാം.സന്ദീപിന്റെ അച്ചന്റെ പ്രവര്‍ത്തി വെറും ചീപ് പോപുലാരിറ്റിയ്ക്ക് വേണ്ടി നടത്തിയ അപക്വതയ്യാണ്.കവിത കര്‍കറെയ്യ്ക്ക് ലഭിച്ച മാധ്യമ ശ്രദ്ധ തനിയ്ക്കും കിട്ടണം എന്ന് വിചാരിച്ചിരിയ്ക്കണം.
ആത്യന്തികമായി സുരക്ഷാ പാളിച്ചയ്ക്കും മേജര്‍ സന്ദീപിന്റെ മരണത്തിനും ഉത്തരവാദികളായ കോണ്‍ഗ്രസ്സുകാര്‍, ഇന്ത്യയെ വര്‍ഗ്ഗീയമായി ധ്രുവീകരിച്ച് തീവ്രവാദത്തിന് വേരോട്ടം ശക്തമാക്കിയ ബി ജെ പി ഇവരിലാര്‍ക്കാണ് കല്ലെറിയാന്‍ അവകാശം? ആദ്യം ഇവര്‍ രണ്ടുപേരും ഇന്ത്യന്‍ ജനതയോട് മാപ്പ് പറയട്ടെ എന്നിട്ടാവാം അച്ചുതാനന്ദന്റെ കാര്യം.
ReplyDeleteവളരെ പ്രസക്തമായ പോസ്റ്റ്.ഈ വിവാദം കേട്ടപ്പോള്‍ മുതല്‍ സ്വയം ചോദിച്ചിരുന്ന ചോദ്യം. പക്ഷേ ഇത്രയ്ക്കും അസഹ്ഷ്ണുത പ്രകടിപ്പിച്ചപ്പോള്‍ വി.എസ് അവിടെ പോകരുതായിരുന്നു.പോയസ്ഥിതിക്ക് കാണിച്ച പേക്കൂത്തുകള്‍ക്ക് മറുപടി പറഞ്ഞതില്‍ യാതൊരു തെട്ടുമില്ല. ഹാരിസ് പറഞ്ഞതുപോലെ പ്രിയപ്പെട്ടവരുടെ വിയോഗം മനസ്സിനെ മുറിവേല്‍പ്പിക്കുമ്പോള്‍ ഇത്തരം പ്രകടനങ്ങള്‍ വെറും പ്രകടനങ്ങള്‍ മാത്രമാകുന്നു. മറ്റുള്ളവര്‍ക്ക് ഇതേപ്പറ്റി കുറ്റപ്പെടുത്താന്‍ യാതൊരര്‍ഹതയുമില്ലതന്നെ
ReplyDelete" ശ്രീ അച്ചുതാനന്ദന്‍ ഒരു സംസ്ഥാന ജനതയെ പ്രതിനിധീകരിക്കുന്നുണ്ട് അദ്ദേഹത്തിനേറ്റ അപമാനം ഒരുജനതയുടെ മുഖമടച്ചുകിട്ടിയ അടിയാണ്. ആസനത്തിലെ ആലിന്റെ തണലില്‍ പത്ത് വോട്ടുപിടിക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവര്‍ വീണ്ടും വീണ്ടും മലയാളിയെ അപമാനിക്കുന്നു "
ReplyDeleteYou said it man.You said it.
കോണ്‍ഗ്രസ്സുകാര്‍,ബി ജെ പി ഇവരിലാര്‍ക്കാണ് കല്ലെറിയാന്‍ അവകാശം?
അവസരോചിതം !
ReplyDeleteഒരു സംശയം ചോദിക്കെട്ടെ . മലയാളം ആയതുകൊണ്ട് കണ്ണ് ശരിക്കും പിടിക്കുന്നില്ല. എന്നാലും കഷ്ടപ്പെട്ട് വായിചെടുക്കുമ്പോള്‍, മനുഷ്യന് മനസ്സിലാവുന്ന ഭാഷയില്‍ എഴുതിയിരുന്നെന്കില്‍ കുറച്ചുകൂടി നന്നായിരിക്കില്ലേ. അങ്ങിനെ ചെയ്‌താല്‍ ഈ ഏഴ് കമന്‍റ് ഇന്‍റെ സ്ഥാനത്ത് ഒരു പത്തിരുപതെണ്ണം കൂടിയുണ്ടായെനെയെന്നു ഞാന്‍ വിശ്വസിക്കുന്നതില്‍ തെറ്റൊന്നുമില്ലല്ലോ?
ReplyDeleteതനി കാസറഗോഡനോട് തിരുവനന്തപുരം കാരന്‍ "അപ്പീ എന്തര് നമ്മക്ക് മനസിലാവണ ഫാഷകള് പറഞ്ഞാലല്ല് കേള്‍ക്കാനായിട്ട് അളുകള് നിക്കൂ"..................
ReplyDeleteകമന്‍റുകളുടെ എണ്ണത്തില്‍ എനിക്ക് വിശ്വാസമില്ല പിന്നെ ഭാഷ ഒരാളുടെ കൈയ്യൊപ്പ് പോലെയാണ്
But thanks for the comments, gratefully acknowledged
Regards
Hari