വലിയ ആകാംക്ഷയും വികാര വിക്ഷോഭവും താരാരാധനയുമൊഴിവാക്കി ഇടത് ലാവ് ലിന്‍ നാടകത്തിലെ ഇതുവരെ കഴിഞ്ഞതില്‍ അവസാന രംഗങ്ങള്‍ ഒന്നുകൂടി സീന്‍ ബൈ സീന്‍ ആയി പരിശോധിച്ചാല്‍ എല്ലാം സുവ്യക്തമാണ്. വി എസ് ഒരു അടിമുടി കമ്യൂണിസ്റ്റ് കാരനാണ്. കഴിഞ്ഞ കുറെ കാലങ്ങളായി കേരളത്തിലെ സി പി എം രാഷ്ട്രീയത്തില്‍ പല മലക്കം മറിച്ചിലുകളും നടത്തിയ നേതാവാണ് വി എസ്. പക്ഷേ കഴിഞ്ഞ പത്തു വര്‍ഷത്തോളം വി എസ് ജനപക്ഷത്തു നിന്ന് നടത്തിയ സമരങ്ങള്‍ വി എസ്സിന് നല്‍കിയ പുത്തന്‍ മുഖം മാത്രമേ ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നുള്ളൂ (അതു മാത്രമേ ചര്‍ച്ച ചെയ്യപ്പെടേണ്ടതുള്ളൂ). കഴിഞ്ഞ പതുവര്‍ഷങ്ങളില്‍ വി എസ്സിനെ തിരിച്ചറിവുള്ള നേതാവാക്കിയ പ്രതിഭാസം എന്തുതന്നെയയാലും അതുവഴി കേരളത്തിന് ലഭിച്ചത് ജനപക്ഷത്ത് ഒരു നേതാവായിരുന്നു. സത്യത്തില്‍ ഇത്തരമൊരു നേതാവിനു വേണ്ടി കാത്തിരുന്ന ജനത ഒരു വല്ലാത്ത അവേശത്തോടെ പുതിയ വി എസ്സിനെ സ്വീകരിച്ചു. നീതിപൂര്‍വ്വതയുടെയും, മനുഷ്യസേ്‌നഹത്തിന്റെയും, അഴിമതിരാഹിത്യത്തിന്റെയും രാഷ്ട്രീയ സാധ്യതകള്‍ തിരിച്ചറിയുകയായിരുന്നു വി എസ്. മുന്‍ കാലത്ത് ചെയ്തുപോയ രാഷ്ട്രീയവും വ്യക്തിപരവുമായ തെറ്റുകള്‍ പോലും തിരുത്തി, വി എസ് പുതിയ നേതാവായി മാറി. പക്ഷെ താനടങ്ങുന്ന പാര്‍ട്ടിയെയും ഈ വഴിയിലേക്കു തിരിക്കാതെ പൂര്‍ണമായ മാറ്റം സാദ്ധ്യമല്ലെന്നും വി എസ് തിരിച്ചറിഞ്ഞു - പ്രധാനകാരണം മറ്റൊരു ഇടതുപക്ഷ ബദല്‍ രുപീകരിക്കാനുള്ള രാഷ്ട്രീയ യൗവ്വനമില്ലെന്നതുതന്നെ. താനടങ്ങുന്ന നേതൃത്വം നടന്നു തുടങ്ങിയ തെറ്റായ വഴിയില്‍ നിന്നും പാര്‍ട്ടിയെ പാര്‍ട്ടിയെ ജനപക്ഷത്തേക്ക് തിരിച്ചു കൊണ്ടുവരലാണ് വി എസ്സിന്റെ ഏറ്റവും വലിയ ലക്ഷ്യം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ പിണറായിയെ പുറത്താക്കലല്ല ലക്ഷ്യം അതൊരു മാര്‍ഗ്ഗം മാത്രം. സ്വയം തിരുത്താന്‍ തയ്യാറായാല്‍ പിണറായിക്കും തുടരാം. ഒരുപക്ഷെ അടഞ്ഞ വാതിലുകള്‍ക്കപ്പുറത്ത് വളരെ തല മുതിര്‍ന്ന നേതാവ് താരതമ്യേന ചെറുപ്പമായ ദേശീയ നേതൃത്വത്തിനോട് പറഞ്ഞ കാര്യങ്ങള്‍ ഇതായിരിക്കണം. പുസ്തകപ്പുഴുക്കളായ ജെ എന്‍ യുവിന്റെ സന്തതികള്‍ക്ക് തലനരച്ച അനുഭവപാരമ്പര്യം വഴികാണിക്കുന്നു. ഇത് വെറുതേ ഊഹിക്കുന്നതല്ല തെളിവുകളുണ്ട്.
പി ബി യോഗത്തിനൂ ശേഷം രണ്ടുകാര്യങ്ങളാണ് കാരാട്ട് പറഞ്ഞത്. അന്ന് പിണറായി ലവ് ലിന്റെ കാര്യത്തില്‍ നടപ്പിലാക്കിയത് പാര്‍ട്ടി തീരുമാനമായിരുന്നു. അതായത് വി എസ് അടങ്ങുന്ന സംസ്ഥാന നേതൃത്വം അറിഞ്ഞുകൊണ്ടുള്ള അഴിമതി. മാത്രവുമല്ല പിണറായി വ്യക്തിപരമായി ഒരു രൂപയുടെ എങ്കിലും ലാഭം ഈ കാര്യത്തില്‍ നിന്നുമുണ്ടാക്കി എന്നു തെളിയിക്കാന്‍ അദ്ദേഹം വെല്ലുവിളിച്ചു. സെന്‍സേഷന്‍ നോക്കിനടക്കുന്ന മാധ്യമപ്പട ഇതിനെ വി എസ്സിനോടുള്ള വെല്ലുവിളിയായി ചിത്രീകരിച്ചു. ചിത്രം വ്യക്തം - ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു - പണം പാര്‍ട്ടിക്കുതന്നെയായിരുന്നു. പാര്‍ട്ടിവളര്‍ത്താന്‍, ചാനല്‍ തുടങ്ങാന്‍ തുടങ്ങി പലതിനും പണം വന്ന വഴിയില്‍ ഇടനിലക്കാരായിരുന്നു പിണറായിയും അദ്ദേഹത്തിന്റെ കോര്‍പ്പറേറ്റ് സൗഹൃദവലയവും. ചെയ്തുപോയ തെറ്റുകള്‍ക്ക് കൂട്ടുനിന്ന തന്റെ കോര്‍പ്പറേറ്റ് സൗഹൃദവലയത്തിനെ അത്രപെട്ടെന്ന് മാറ്റിനിര്‍ത്താന്‍ അദ്ദേഹത്തിനും ബുദ്ധിമുട്ടാണ്. സുദീര്‍ഘമായ ഒരു ഉഛാടനകര്‍മ്മം ആവിഷ്കരിക്കേണ്ടതുണ്ട്. കാരാട്ട് പറഞ്ഞ രണ്ടാമത്തെ കാര്യം - വി എസ് ചെയ്തതും ശരിയായിരുന്നു എന്നാണ്. ഒരുതരത്തിലും വി എസ്സിനെ വിമര്‍ശിക്കാതെയുള്ള പി ബി യുടെ നിലപാട്, ഒരു ഒത്തു തീര്‍പ്പ് ഫോര്‍മുലയല്ല പകരം തിരിച്ചറിവാണ്. തെളിവുകള്‍ ഇനിയുമുണ്ട്. പി ബി ക്കു ശേഷം ആദ്യത്തെ പത്ര സമ്മേളനത്തില്‍ യു ഡി എഫിന്റെ അഴിമതികള്‍ അക്കമിട്ട് നിരത്തിയ വി എസ് പറയാതെ പറഞ്ഞതിനെയും മാധ്യമപ്പട തെറ്റിദ്ധരിച്ചു. യു ഡി എഫിന്റെ അഴിമതി അക്കമിടുക വഴി വി എസ് പറഞ്ഞത് ലാവ് ലിന്‍ ഒരു ഒറ്റപ്പെട്ട സം ഭവമല്ല എന്നു തന്നെയാണ്. യു ഡി എഫിന് അട്ടഹസിക്കാനുള്ള കാര്യമൊന്നുമില്ല ഇതില്‍ കാരണം താന്‍ പോരാടുന്ന അഴിമതി വിരുദ്ധ സമരങ്ങളില്‍ മിക്കതും യു ഡി എഫിന്റെതു തന്നെയാണ് എന്നാണ് . അതിനോടൊക്കെ കോടതിയിലും പാര്‍ട്ടിയിലെ അഴിമതിക്കെതിരെ പാര്‍ട്ടിക്കകത്തും താന്‍ പോരാടുമെന്നാണ് വി എസ് ഉദ്ധേശ്ശിച്ചത്. വി എസ്സിലെവിടെയോ ശരിയുണ്ടെന്ന തിരിച്ചറിവാണ് പി ബിക്കും അടുത്തിടെ ഉണ്ടായിട്ടുള്ളത് അതുകൊണ്ടുതന്നെയാണ് വി എസ്സിനെതിരെയും പരസ്യ വിമര്‍ശനം പാടില്ലെന്ന് പി ബി പറഞ്ഞത്. ഒരു തിരുത്തല്‍ വാദിയാവനുള്ള സ്വാതന്ത്ര്യത്തിന് വലിയ കത്തി വെക്കപ്പെട്ടിട്ടില്ല ഇത്തവണ. അതായത് ചെയ്തുപോയതൊക്കെ എന്തുവിലകൊടുത്തും ന്യായീകരിക്കാനുള്ള തയ്യാറെടുപ്പുിനോടൊപ്പം വി എസ് പറഞ്ഞതിലെ ശരികളെയും പി ബി വിലയിരുത്തുന്നു. ഒരു പി ബി അംഗം എന്നനിലയില്‍ ഒരു തിരുത്തല്‍ വാദിയായിരിക്കെ തന്നെ നവകേരളയാത്രയിലും പങ്കെടുക്കാനുള്ള വി എസ്സിന്റെ ഉത്തരവാദിത്വം പി ബി ഓര്‍മ്മിപ്പിച്ചിരിക്കണം. ഈ വലിയൊരു സം രം ഭത്തിനിടെ ഭാഗമായി ഇനി നവകേരള യാത്രയില്‍ വി എസ്സിന് ചിലപ്പോള്‍ പങ്കെടുക്കേണ്ടതായി വരും. അതുപക്ഷെ ഒരു പരാജയമോ പിന്‍ വങ്ങലോ അല്ല, ഒരു കമ്യൂണിസ്റ്റുകാരന്റെ ഉത്തരവാദിത്വം അത്രമാത്രം. വി എസ്സിനെ മനസിലാക്കാന്‍ കേരളം ഇനിയും വളരേണ്ടിയിരിക്കുന്നു.
u said it.........
ReplyDeleteവ്യത്യസ്തമായ ഒരു "വി. എസ്" വായന. എന്തായാലും കമ്മ്യുണിസ്റ്റ് പാര്‍ട്ടി രണ്ടായി നെടുകെ പിളര്‍ന്നു ഇല്ലാതാവുന്നത് സ്വപ്നം കണ്ടു നടക്കുന്ന മാധ്യമ കുറുക്കന്‍മാര്‍ക്ക് വലിയ നിരാശ ആയിക്കാണും
ReplyDeleteവ്യത്യസ്തമായ ഒരു "വി. എസ്" വായന. എന്തായാലും കമ്മ്യുണിസ്റ്റ് പാര്‍ട്ടി രണ്ടായി നെടുകെ പിളര്‍ന്നു ഇല്ലാതാവുന്നത് സ്വപ്നം കണ്ടു നടക്കുന്ന മാധ്യമ കുറുക്കന്‍മാര്‍ക്ക് വലിയ നിരാശ ആയിക്കാണും
ReplyDeleteപക്ഷെ ഇവിടെ ആരാണ് യഥാര്‍ത്ഥ കുറ്റവാളി..?
ReplyDeleteചുമ്മാ..)
:)
ഹരി പറഞ്ഞതു ശരിയാണ്
ReplyDeleteV.S. കാരണം പാര്‍ടി പിളരുമെന്നത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം. എന്നിരുന്നാലും, V.S. അനിവാര്യമായ ഒരു പുറത്തു പോകലിന്റെ (പുറത്താക്കലിന്റെ) വക്കില്‍ തന്നെയല്ലേ. ലാവലിന്റെ പണം പിണറായി ഒറ്റയ്ക്ക് തിന്നു എന്ന് അല്പമെങ്കിലും രാഷ്ട്രീയം ശ്രദ്ധിക്കുന്നവര്‍ വിശ്വസിക്കില്ല. കൈരളി ചാനലും, എ.കെ.ജി മന്ദിരം ഫൈവ് സ്റാര്‍ ആക്കലുമൊക്കെ ഇതിന്റെ ഭാഗം തന്നെയാണ്. അത് കൊണ്ടു തന്നെയാണ്, P.B. പിണറായിയെ കൈവിടാത്തതും. ഹരിയുടെ പ്രതീക്ഷകളും വിശ്വാസങ്ങളും ഒരുപാടു മലയാളിയുടെ ആശയും പ്രതീക്ഷയുമൊക്കെ തന്നെ ആണ്.
പക്ഷെ, ഇനിയും ഒരു മാറ്റം കമ്മുനിസ്റ്റ് പാര്‍ടിയില്‍ നടക്കണമെങ്കില്‍ അനിവാര്യമായ ഒരു തകര്‍ച്ച ഉണ്ടായേ തീരൂ. അതിന് കാരണക്കാരന്‍ ആവാന്‍ പാര്‍ടിയുടെ തുടക്കക്കാരില്‍ ഇന്നു ജീവിച്ചിരിപ്പുള്ള V.S. തന്നെ ആകണമെന്നത് വിധിയുടെ വിളയാട്ടമായിരിക്കാം. അതല്ലെന്കില്‍, പിണറായി വിജയനും അദ്ധേഹത്തിന്റെ കോര്പരെറ്റ് ഗുണ്ടകളായ കോടിയേരിയും, ജയരാജന്മാരും സുധാകരനുമൊക്കെ CIA ചാരന്മാരാനെന്നു വിശ്വസിക്കേണ്ടി വരും. എല്ലാം കാത്തിരുന്നു കാണാം.
സി.പി.എം മാത്രമായിട്ടു തകരണോ,അതോ...........?
ReplyDeleteവി എസ്സിനെ മനസിലാക്കാന്‍ കേരളം ഇനിയും വളരേണ്ടിയിരിക്കുന്നു.
ReplyDeleteഞാനൊഴിച്ചുളള കേരളം എന്നെഴുതിയിരുന്നെങ്കില്‍ സംഗതി കിറുകൃത്യമായേനേ... :)
ഹരിയുടെ നിരീക്ഷണങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു. കരങ്ങനേക്കൊണ്ട് ചുടുചോറ് വാരിക്കാമെന്ന വ്യാമോഹത്തിലാണ് ചില വിഡ്ഡി മാദ്ധ്യമങ്ങള്‍. ഇത് കേവലമൊരു പിണറായി വി എസ് പോരായി നിസ്സാരവല്‍ക്കരിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗവും ചില മാധ്യമങ്ങളും നന്നേ പരിശ്രമിക്കുന്നുണ്ട്.
ReplyDeleteഅത് കലക്കി .... എന്തായാലും എനിക്കൊന്നും മനസിലായില്ല !
ReplyDelete"പി ബി യോഗത്തിനൂ ശേഷം രണ്ടുകാര്യങ്ങളാണ് കാരാട്ട് പറഞ്ഞത്. അന്ന് പിണറായി ലവ് ലിന്റെ കാര്യത്തില്‍ നടപ്പിലാക്കിയത് പാര്‍ട്ടി തീരുമാനമായിരുന്നു. അതായത് വി എസ് അടങ്ങുന്ന സംസ്ഥാന നേതൃത്വം അറിഞ്ഞുകൊണ്ടുള്ള അഴിമതി"
ReplyDeleteഓ, കാരാട്ട് അങ്ങനെയാണോ പറഞ്ഞത്, ഇപ്പ മനസ്സിലായി. വി എസ്സിനെ മനസ്സിലാക്കാന്‍ മാത്രം വളര്‍ന്ന ഒരാളെങ്കിലും ഉള്ളത് ഭാഗ്യം.
എന്താണ്പറ്റിയത് ..സ്ഥലത്തില്ലായിരുന്നൊ? കാണാനില്ല.
ReplyDelete