തേക്കടിയില്‍ മാത്രമല്ല തട്ടേക്കാടും, ചോര ചിന്തുന്ന കേരളത്തിലെ റോടുകളിലും, എല്ലായിടങ്ങളിലും അധികാരികള്‍ തന്നെയാണ് കുറ്റക്കാര്‍. തൃശ്ശൂര്‍ രൗണ്ടിലൂടെ യാത്ര ചെയ്യുന്ന കളക്റ്ററടക്കം ഏതൊരു ഭരണാധികാരിക്കും റൗണ്ടിനുചുറ്റും ജനങ്ങളുടെ നടപ്പാതയില്‍ നടക്കാന്‍ പോയിട്ട് നില്‍ക്കാന്‍ കഴിയാത്തവിധം രാഷ്ട്രീയ പാര്‍ട്ടികളുടേയും മറ്റു സംഘടനകളുടേയും ബോര്‍ഡുകള്‍ നാട്ടിയിരിക്കുന്നത് കാണാന്‍ സാധിക്കാത്തതല്ല. കോഴിക്കോട് ത്രിശ്ശൂര്‍, ത്രിശ്ശൂര്‍ പാലക്കാട് റോഡുകളിലും കൊച്ചി ടൗണിലും ഏതെങ്കിലും ഒരു ജനപ്രതിനിധിയോ ഉദ്യോഗസ്ഥനോ വെറുതേ നിന്നാല്‍ എല്ലാ റോഡുനിയമങ്ങളും ലന്‍ഘിച്ച് ചീരിപ്പായുന്ന നൂറു വാഹനങ്ങളെയും അതു നോക്കി നില്‍ക്കുന്ന പോലീസിനേയും കാണാം. കലൂരില്‍ അപകടത്തില്‍ പെട്ട യാത്രക്കാരന്‍ അനാസ്ഥകാരണം മരിച്ചതിനെ ചോദ്യം ചെയ്ത ഒരു സാധാരണക്കാരനെ മാധ്യമക്കണ്ണുകളെ പോലും കൂസാതെ ഷര്‍ട്ടിനു കുത്തിപ്പിടിച്ച് വണ്ടിയില്‍ കയറ്റിയ പോലീസിന്റെ മനുഷ്യവകാശ ധ്വംസനം എല്ലാവരും കണ്ടതാണ്. കേരളത്തിലെ എല്ലാ ബസ് സ്റ്റാന്‍റുകളിലും ജനങ്ങള്‍ക്ക് നില്‍ക്കാനുള്ള ഇടങ്ങള്‍ കടക്കാര്‍ കൈയ്യേറുന്നതും അവിടെ നില്‍ക്കുന്നവരേ പോലും മാറ്റിനിര്‍ത്താന്‍ കണ്ണുരുട്ടുന്നതും കാണാന്‍ ദിവ്യ ദൃഷ്ടികള്‍ ആവശ്യമില്ല. തേക്കടി ബോട്ടിന്റെ കാര്യം പോലെ കേരളത്തിലെ എത്ര കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്ക് യധാര്‍ഥത്തില്‍ ഫിറ്റ്‌നെസ്സിന് അവകാശമുണ്ട്. ഇതൊക്കെ നോക്കാനാണ് ഇവിടെ മന്ത്രിമാരടക്കമുള്ള അധികാരികള്‍. അടച്ചിട്ട ഏസി ട്രെയിന്‍ കമ്പാര്‍ട്ടുമെന്‍റുകളില്‍ നിന്നും കറുത്ത ചില്ലിട്ട ഏസി കാറിനകത്തേക്ക് കയറി ഒന്നും കാണാതെ ചീറിപ്പായുന്ന ജന പ്രതിനിധികളും, അഞ്ചുവര്‍ഷം തങ്ങളുടെ രാഷ്ട്രീയ യജമാനന്‍മ്മാര്‍ അനുവദിച്ചു തന്ന അധികാരത്തിന്റെ മത്തുപിടിച്ച് സുഖിച്ചിരിക്കുകയോ, അല്ലെങ്കില്‍ പരമാവധി സമ്പാദിക്കാന്‍ ഓടിനടക്കുകയോ ചെയ്യുന്ന ചെയര്‍മാന്‍മാരും, എം ഡി മാരും, ഉന്നത ഉദ്യോഗസ്ഥ പ്രമാണിമാരും ചെയ്യുന്നത് തങ്ങള്‍ക്കുചുറ്റും ഒന്നും കാണാതിരിക്കാണ്‍ ഇരുട്ടുണ്ടാക്കുക മാത്രമല്ല ദുരന്തങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുകയുംകൂടിയാണ്. കെവിന്‍ കാര്‍ട്ടറുടെ പുലിസ്റ്റര്‍ അവാര്‍ഡ് നേടിയ സുപ്രസിദ്ധമായ ആ സുഡാന്‍ ചിത്രത്തെ എന്നും ഓര്‍മ്മിപ്പിക്കുന്നവര്‍.
ഹരീ,
ReplyDeleteതാങ്കളുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു! എങ്കിലും ജനങ്ങള്‍ക്ക് ഈ വിഷയത്തില്‍ യാതൊരു ഉത്തരവാടിത്തവും ഇല്ലെ? എല്ലാത്തിനും സര്‍ക്കാര്‍ ആണോ ഉത്തരവാദി? റോഡില്‍ യാതൊരു നിയമങ്ങളും അനുസരിക്കാതെ വണ്ടിയോടിക്കുന്ന, റോഡ് ക്രോസ് ചെയ്യാന്‍ നിര്‍ത്ത്തിക്കൊടുക്കാത്ത്ത, എത്ര കാശ് കൊടുത്താലും തിക്കിത്തിരക്കി ബോട്ടിങ്ങിന് പോകുന്ന നമുക്ക് ഈ ദുരന്തങ്ങളെ സര്‍ക്കാരിന് മേല്‍ പഴി ചാരാന്‍ കഴിയുമോ?!
റിയാന്‍.