പ്രിയ മമ്മൂട്ടി...... എന്നെങ്കിലും കൃഷി ഒന്നു ചെയ്തു നോക്കണം. ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ഒരുരസത്തിന് എല്ലാം നല്ലതാണ്, പക്ഷെ രാഷ്ട്രീയ തൊഴിലാളികള്‍ക്കുപോലും ഗ്രാറ്റുവിറ്റിയുംപെന്‍ഷനും കൊടുക്കുന്ന നാട്ടില്‍ കര്‍ഷകന് കൊലക്കയര്‍ സമ്മാനിക്കുന്ന സമ്പത്തികസാഹചര്യങ്ങളെ വൈരുധ്യമെന്നു വിളിക്കാന്‍ താങ്കല്‍ക്കൊരു ബിദ്ധിമുട്ടുമില്ലേ? കര്‍ഷകന്റെസേവനത്തിനൊരു ഗുണനിലവാരപ്രശ്‌നം വന്നതല്ല കാര്‍ഷിക രംഗത്തെ പ്രശ്‌നം. കാലവസ്ഥാമാറ്റങ്ങളും, അഗോളവല്‍ക്കരണവും, ഉത്പാദനത്തിനു പകരം സേവനങ്ങള്‍ അടിസ്ഥാനമാക്കിയുള്ളവികസന സങ്കല്‍പ്പങ്ങളും അഴിമതിയും തുടങ്ങി ഒട്ടനേകം കരണങ്ങളുണ്ട് കാര്‍ഷിക പ്രതിസന്ധിക്ക്. കര്‍ഷകനോടുള്ള സമീപനങ്ങളില്‍ പണക്കൊതിമൂത്ത, സുഖലോലുപതയില്‍ മുഴുകിഏതുകൊടുംകാറ്റിലും സ്വന്തം സുഖസൗകര്യങ്ങള്‍ക്ക് ഒരിളവും കൊടുക്കുന്നതിനേപ്പറ്റി ചിന്തിക്കാന്‍പോലും പറ്റാത്ത സമൂഹവും ഭരണവര്‍ഗ്ഗവും കാണിച്ച അവഗണനയുടെ ബാക്കി പത്രമാണ് താങ്കളുടെഎഴുത്തുകൂടി. പശുവളര്‍ത്തുന്ന ഡാനിഷിനോട് ഒന്നു ബന്ധപ്പെട്ടു നോക്കൂ. കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഭരിക്കുന്നപഞ്ചായത്തിന്റെ അടച്ചുപൂട്ടല്‍ നോട്ടീസുകളുടെ ഒരുകെട്ട് കാണിച്ചുതരും ആ ചെറുകര്‍ഷകന്‍. താങ്കള്‍ഇന്ത്യയിലെ വൈരുധ്യത്തിന്റെ ഭാഗമായി ലോകോത്തരമെന്ന് പുകഴ്ത്തിയ കൊച്ചിയാണ് പ്രശ്‌നം. നഗരം കര്‍ഷകന് കൊലക്കയര്‍ കൊടുക്കുന്നു, ഭൂപടത്തിലും ഭൂമിയിലും ഉള്ളതിനേക്കാള്‍ ചിലമനസുകളിലുള്ള കൊച്ചിയാണ് പ്രധാന പ്രശ്‌നം.
വേണം മമ്മൂട്ടി..... കര്‍ഷകനും വേണം ജീവിക്കാന്‍ പണം. എന്നും പണക്കാര്‍ക്ക് വിളമ്പാന്‍പട്ടിണികിടന്ന് അവന്‍ പണിയെടുത്തു തരില്ല. നിങ്ങള്‍ക്കൊക്കെ ആഗോള സാമ്പത്തിക മാന്ദ്യത്തെനീന്തിക്കയറാന്‍ ഇനി അവന്‍ അവന്റെ കുടുമ്പത്തെ പട്ടിണിക്കിട്ട്, നിങ്ങള്‍ ഉദ്‌ബോധിപ്പിക്കുന്ന പോലെഅവന്റെ സേവനത്തിന്റെ ഗുണനിലവാരം കൂട്ടില്ല. കാറില്‍നിന്നും ഇറങ്ങി നടക്കൂ മമ്മൂട്ടീ........ അതുതന്നെയാണ് വഴി. ഈ ലോകം മുഴുവനും ആ വഴിയില്‍ത്തന്നെയാണ്. ഈ കടുംകടല്‍ കടക്കാന്‍നിങ്ങള്‍ ആശിക്കുന്നതുപോലെ സുഗമമായ കുറുക്കുവഴികളില്ല.
പറയാന്‍ വളരെ എളുപ്പമാണ്... പക്ഷെ പ്രവര്‍ത്തിക്കാന്‍ വളരെ ബുദ്ധിമുട്ടും
ReplyDeleteവളരെ നന്നായിരിക്കുന്നു കര്‍ഷകാനുഭാവം.
ReplyDeleteഈ പ്രസക്തമായ വരികൾ പക്ഷേ, വായിക്കേണ്ടവർ വായിക്കുമോ?
ReplyDeleteകാണേണ്ടവർ കാണുമോ?
ഈ പോസ്റ്റ് ഒരു കമന്റായി മമ്മുട്ടിയുടെ ബ്ലോഗിലിടൂ.. അവരൊന്നും ബൂലോഗത്തെ മറ്റു ബ്ലോഗുഗൽ വായിക്കില്ല.
പ്രിയ നരിക്കുന്ന,
ReplyDeleteഞാനിതെഴുതിയതും അവര്‍ വയിക്കുവാനല്ല പക്ഷെ താങ്കളെ പോലുള്ളവരെ ഉദ്ദേശിച്ചാണ്. മുതലാളിത്തം സെലിബ്രിട്ടികളുടെ പോലും സിരകളിലലിഞ്ഞ് നമ്മുടെ സമൂഹത്തില്‍ എങ്ങിനെ കൊച്ചി പോലെ ദുര്‍ഗ്ഗന്ധം പരത്തുന്നു എന്ന് ചര്‍ച്ച ചെയ്യാന്‍.
നന്ദി ................. മറുപടിക്കും വായനയ്ക്കും
വേണം മമ്മൂട്ടി..... കര്‍ഷകനും വേണം ജീവിക്കാന്‍ പണം. എന്നും പണക്കാര്‍ക്ക് വിളമ്പാന്‍ പട്ടിണികിടന്ന് അവന്‍ പണിയെടുത്തു തരില്ല. നിങ്ങള്‍ക്കൊക്കെ ആഗോള സാമ്പത്തിക മാന്ദ്യത്തെ നീന്തിക്കയറാന്‍ ഇനി അവന്‍ അവന്റെ കുടുമ്പത്തെ പട്ടിണിക്കിട്ട്, നിങ്ങള്‍ ഉദ്‌ബോധിപ്പിക്കുന്ന പോലെ അവന്റെ സേവനത്തിന്റെ ഗുണനിലവാരം കൂട്ടില്ല.
ReplyDelete---
മമ്മുട്ടീടെ ബ്ലോഗ് ഞാന്‍ വായിച്ചില്ലാ ട്ടോ!
എന്നാലും ഈ എഴുത്ത് എനിക്കിഷ്ടായി!
“എന്നും പണക്കാര്‍ക്ക് വിളമ്പാന്‍ പട്ടിണികിടന്ന് അവന്‍ പണിയെടുത്തു തരില്ല.“
ReplyDeleteഅതാണതിന്റെ ശരി. പണക്കാരന്‍ പാടം നികത്തി ഫ്ലാറ്റുകള്‍ പണിയുന്നു. സ്വന്തമായി ഒരു തക്കാളിച്ചെടി പോലും വെച്ചു പിടിപ്പിക്കാത്തവര്‍ കാര്‍ഷിക വളര്‍ച്ചയേപ്പറ്റി പറയുന്നു. കര്‍ഷകനും അവന്റേതായ ആവശ്യങ്ങളുണ്ട്. അവന്റെ വിളകള്‍ക്ക് മാന്യമായ വില ലഭിക്കണം. മാത്രമല്ല സമൂഹത്തില്‍ ഐ ടി തൊഴിലാളിക്ക് കിട്ടുന്ന മാന്യത കര്‍ഷകത്തൊഴിലാളിക്കും കര്‍ഷകനും കിട്ടണം. കര്‍ഷകന്/കര്‍ഷകത്തൊഴിലാളിക്ക് പെണ്മക്കളെ കെട്ടിച്ചു കൊടുക്കാനും തയ്യാറാവണം. എങ്കില്‍ അഭ്യസ്ത വിദ്യരായവരും കൃഷിപ്പണിക്കിറങ്ങും. അല്ലാതെ ഒരു വിഭാഗം സമ്പന്നര്‍ക്ക് തിന്ന് ബാക്കി കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയാനുള്ള ഭക്ഷണമുണ്ടാക്കാനായി അരവയറുമായി കര്‍ഷകന്‍ പാടത്തിറങ്ങണമെന്ന് പറയുന്നതില്‍ കാര്യമില്ല.
നല്ല പോസ്റ്റ്. അഭിവാദ്യങ്ങള്‍.
ഈ പോസ്റ്റ് ഒരു കമന്റായി മമ്മുട്ടിയുടെ ബ്ലോഗിലിടൂ.. അവരൊന്നും ബൂലോഗത്തെ മറ്റു ബ്ലോഗുഗൽ വായിക്കില്ല
ReplyDeleteഅതു വെളിച്ചം കണ്ടാലല്ലേ അവര്‍ വായിക്കൂ.
മമ്മൂട്ടിയാണ് കേരളത്തിലെ ഉത്തരാധുനിക കാപട്യം . മമ്മൂട്ടി ബ്ളോഗിനേക്കുറിച്ച് ഞാനും എഴുതിയിരുന്നു. കുരുടന്‍ മാര്‍ ആനയെ കണ്ട പോലെ കുറച്ച് സ്തുതി പാഠകര്‍ കൊട്ടിപ്പാടുന്നതിനപ്പുറം ഒന്നുമില്ലാത്ത ശുഷ്കമായതാണദ്ദേഹത്തിന്റെ ആശയങ്ങള്‍
സ്വന്തമായി ഒരു തക്കാളിച്ചെടി പോലും വെച്ചു പിടിപ്പിക്കാത്തവര്‍ കാര്‍ഷിക വളര്‍ച്ചയേപ്പറ്റി പറയുന്നു. മമ്മൂട്ടിയാണ് കേരളത്തിലെ ഉത്തരാധുനിക കാപട്യം .
ReplyDeleteഈ പോസ്റ്റ് ഒരു കമന്റായി മമ്മുട്ടിയുടെ ബ്ലോഗിലിടൂ.. അവരൊന്നും ബൂലോഗത്തെ മറ്റു ബ്ലോഗുഗൽ വായിക്കില്ല
ReplyDelete