ശ്രീരാമസേനയും ബി ജെ പിയുമൊക്കെ ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ട .......... എന്നു പാടിയപോലെയാണ്. രാഷ്ട്രീയപരമായ ഒരു ചതിക്കെതിരെയും, മക്കള്‍ രാഷ്ട്രീയത്തിനെതിരെയും ഉണ്ടായ ജനവികാരം മുതലാക്കി നിലവില്‍ വന്ന ഒരു സംസ്ഥാന സര്‍ക്കാര്‍ മംഗലാപുരത്ത് അക്രമത്തിന് കൂട്ടുനില്‍ക്കുന്നത് ഇത് രണ്ടാംതവണ. ആദ്യം കൃസ്ത്യന്‍ പള്ളികള്‍, പിന്നെ പെണ്‍കുട്ടികള്‍, ഇനി സന്ധ്യക്ക് രാമ നാമം ചൊല്ലാത്ത ഹിന്ദുക്കള്‍ായിരിക്കും മര്‍ദ്ദനം. നല്ല ഭൂരിപക്ഷവുമായി വലിയ സഖ്യകക്ഷി പ്രശ്‌നങ്ങളില്ലാതെ ബി ജെ പി ഭരിച്ച ഗുജറാത്, ജൂതന്‍മാരുടെതിനെക്കാളും മൃഗീയമായ വംശഹത്യക്ക് സാക്ഷ്യം വഹിച്ചു. ഒരൊറ്റകലാപം കൊണ്ട് വര്‍ഗ്ഗീയ വികാരത്തിന്റെ വേരുകള്‍ ആഴത്തില്‍ ആഴ്ത്തി ഇനി പറിച്ചെറിയാന്‍ വയ്യാത്തവണ്ണം അധികാരമുറപ്പിച്ചുകഴിഞ്ഞു മോഡി. കഥയറിയാത്ത അബ്ദുള്ളക്കുട്ടിമാരെപോലും ചിരിപ്പിക്കുന്ന ആട്ടം. ഇത്തരം ശിലായുഗ സംസ്കാരം തിരിച്ചുകൊണ്ടുവരുവാന്‍ നടത്തുന്ന കര്‍ണാടകത്തിലെ ശ്രമങ്ങളെ ഗുജറാത് കലാപത്തിന്റെ മറ്റു പതിപ്പുകളായി കാണണം. ഹിന്ദുക്കള്‍ക്ക് ഒറ്റനോട്ടത്തില്‍ ശരിയെന്നു തോന്നുന്ന ദുഷിച്ച വര്‍ഗ്ഗീയതയില്‍ പുഴുത്ത, കപട മൊറാലിറ്റികള്‍. ഇവര്‍ ഇന്ത്യന്‍ താലിബാനുകളാണെന്ന തിരിച്ചറിവ് ഒരു അവശ്യ രാഷ്ട്രീയ ബോധത്തിന്റെ ഭാഗമാണ്. പര്‍ദ്ദ ധരിക്കാത്ത പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നതിനെക്കാള്‍ ഭീകരമാണ് മതപരമായ അളവറ്റ അവാതന്ത്ര്യം അനുവദിക്കുന ഹിന്ദുമതത്തിന്റെ പേരില്‍ നടന്ന ഈ കൈയ്യേറ്റം. താലീബാണ്‍ ബുദ്ധപ്രതിമ തകര്‍ത്തതിന് തുല്യമാണ് കപ്പേളകള്‍ തകര്‍ക്കപ്പെടുന്നത്.
ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ദീര്‍ഘവീക്ഷണമില്ലായ്മയുടെ തണലില്‍ അവഗണിക്കപ്പെട്ട സിഖ് ഭീകരത ഒരു ന്യൂനപക്ഷ ഭീകരപ്രസ്ഥാനമായിരുന്നിട്ടുപോലും വര്‍ഷങ്ങളോളം ഒരുഹൃദ്രോഗമായി ഇന്ത്യയെ വേദനിപ്പിച്ചു. ഒട്ടനേകം നിരപരാധികളായ സാധാരണക്കാരുടേയും, പട്ടാളക്കാരുടേയും അവസാനം ഒരിന്ത്യന്‍ പ്രധാനമന്ത്രിയുടെയും മരണത്തിന് അത് കാരണമായി . വര്‍ഷങ്ങളെടുത്തു അതിനെ തളക്കാന്‍. ഈ വളരുന്ന ഹിന്ദു വര്‍ഗ്ഗീയതയെ രാഷ്ട്രീയമായും നിയമപരമായും നേരിടേണ്ടതുണ്ട്. പുതുതായി രൂപീകരിക്കുന്ന ഫെഡറല്‍ ഏജന്‍സിയുടെ ശ്രദ്ദ ഇതിന്റെ വേരുകള്‍ അറുക്കുന്നതിനുകൂടിയായിരിക്കണം, കൂടാതെ ഈ ഏജന്‍സിക്ക് അത് ചെയ്യാനുള്ള സാഹചര്യമൊരുക്കാന്‍ ബി ജെ പിയെ കേന്ദ്ര അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്തുകയും വേണം.
ഈ ശക്തികളെ മുളയില്‍ നുള്ളിയില്ലെങ്കില്‍ ഇന്ത്യന്‍ മണ്ണ് പാകിസ്ഥാന് സമമായി ഭീകരതയൂടെ വിളനിലമാവും. ഒരു രാജ്യത്തിനേറ്റവും അപകടമായേക്കാവുന്ന ഭൂരിപക്ഷ വര്‍ഗ്ഗീയത വിളയുന്ന വയലൂകള്‍. താലിബാനും ശ്രീരാമ സേനയും തമ്മില്‍ പേരില്‍ മാത്രമേ വ്യത്യാസമുള്ളൂ. മോറല്‍ പോലീസിങ് - അതാണ് ആദ്യത്തെ അടവ് എല്ലാ ഭീകരര്‍ക്കും. പിണറായിയെയും, കാന്തപുരത്തിനെയും, മതമുള്ള ജീവനു വേണ്ടി സമരം നടത്തുന്നവരേയും നമുക്ക് പിന്നീട് നേരിടാം. ഇവരേക്കാള്‍ വലിയ വിപത്തുക്കള്‍ തൊട്ടുമുന്നില്‍ ഇരുട്ടില്‍ കാത്തിരിക്കുന്നു. വിവാദങ്ങളുണര്‍ത്തിവിടുന്ന വാചാടോപത്തിന്റെ ശബ്ദഘോഷത്തില്‍ നിലവിളികള്‍ കേള്‍ക്കപ്പെടാതെ പോകരുത്.
വായിച്ചു. ഞാനും ഒരു പോസ്റ്റു പോസ്റ്റി.പിണറായിയെക്കുറിച്ചു തന്നെ.അതു കമന്റായി എടുത്തോളൂ.
ReplyDeleteഅതെ നമുക്കെല്ലാം ചേര്‍ന്ന് സഖാക്കളുടെ കൊള്ളരുതായ്മയെ മറക്കാം, പിണ..റായിയെ വെള്ളപൂശാം..ഉളുപ്പില്ലാതെ വെള്ളപൂശാംപ്രസംഗിക്കാം..
ReplyDeleteAll are mathematics.
ReplyDeleteഎല്ലാം കണക്കാ.
അരാഷ്ട്രീയവാദികള്‍ ബൂലോകത്ത് കൂടി വരുന്നു.
ReplyDeleteസ്വന്തം മാളങ്ങളിലിരുന്ന് രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരേയും കുറ്റം പറയാനെളുപ്പമാണ്.
കേരള ചരിത്രം അറിയാത്തവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഹരി..
ഇതുസംബന്ധമായി ഞാനും ഒരു പോസ്റ്റ് ഇട്ടിരുന്നു.
അവിടേയും ചില പുലികള്‍ വന്ന് ഗമണ്ടന്‍ അഭിപ്രായങ്ങള്‍ പാസ്സാക്കിയിരുന്നു..
http://vidushakan.wordpress.com
കേരള ചരിത്രം അറിയാത്തവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഹരി..
ReplyDeletehahaah കേരളരാഷ്റ്റ്റീയമെന്നാല്‍ കണ്ണൂരില്‍ കാണൂമ്പോലെ പാര്ട്ടി മാറിയാകാലുവെട്ടുകയും, പാലസ്തീനില്‍ മനുഷ്യക്കുരുതീന്ന്, മുസ്ലിം വോട്ടിന്നു വേണ്ടി ഓലിയിടുകയും ചെയ്യുന്ന തരത്തിലുള്ളതാണെന്നായിരിക്കുംഏറാന്‍ മൂളികള്‍ ധരിച്ചിരിക്കുന്നത്>>>
http://www.hindu.com/2009/01/27/stories/2009012759421000.htm#
ReplyDeleteഇപ്പോള്‍ മാത്രമാണു മംഗലാപുരം സംഭവം ചില മാധ്യമങ്ങളിലെങ്കിലും വാര്‍ത്തയായത്, ഉപരിവര്‍ഗ്ഗത്തെ ബാധിച്ചപ്പോള്‍ മാത്രം..
താഴെയുള്ള ലിങ്കുകള്‍ നോക്കൂ - കര്‍ണ്ണാടകത്തില്‍ ഗുജറാത്ത് മോഡല്‍ പരീക്ഷണത്തിനു വേഗത കൂടിയത് ബി.ജെ.പി അധികാരത്തില്‍ വന്നതോടെയാണു.
http://www.thehindu.com/2008/09/08/stories/2008090860790600.htm
http://www.hindu.com/2008/12/28/stories/2008122850450100.htm
http://www.thehindu.com/2008/09/07/stories/2008090750160100.htm
http://communalism.blogspot.com/2008/03/how-karnataka-is-becoming-gujarat-of.html
http://www.hindu.com/2008/04/02/stories/2008040254390400.htm
http://www.thehindu.com/2008/11/21/stories/2008112155520500.htm
http://www.hindu.com/2007/01/25/stories/2007012503421100.htm
ക്ഷമിക്കണം ഞാന്‍ പിണറായിയെ ഒരുതരത്തിലും പിന്‍തുണക്കുന്നില്ല. കമ്മ്യൂണിസ്റ്റ്കാരിലെ കള്ളനാണയങ്ങളെ തുറന്നു കാട്ടുക തന്നെ വേണം. പക്ഷെ രാഷ്ട്രീയ ഹസ്ര്വദൃഷ്ടി കാരണം ഇത്തരം വിവാദങ്ങള്‍ക്കിടയില്‍ മുങ്ങുന്ന അല്ലെങ്കില്‍ പൊങ്ങി വരുന്ന മറ്റുചില പ്രദാന പ്രശ്‌നങ്ങള്‍ കൂടിയുണ്ട്. തന്റെ കമന്റില്‍ നളന്‍ ഇട്ട ലിങ്കുകള്‍ എന്നെ ലാവഌന്‍ അഴിമതിയേക്കാളേറെ അസ്സ്വസ്ഥനാക്കുന്നു. കുറഞ്ഞപക്ഷം കര്‍ണാടകത്തിലെങ്കിലും ഇതിനുത്തരവാദി പിണറായിയോ ഇടതുപക്ഷമോ അല്ല. ചരിത്രം ഒരു നല്ല ജനതക്ക് എപ്പൊഴും പാഠമാവേണ്ടതാണ്
ReplyDelete